ഒരു കിലോയ്ക്ക് 90 കായ്‌കൾ മതി; നോവ ജാതിക്ക് അംഗീകാരം: കല്ലനോട് കടുകൻമാക്കൽ സജി മാത്യുവിന് അഭിമാന നേട്ടം




✒️ ജോബി മാത്യു 

 കൂരാച്ചുണ്ട് : ജാതിക്കൃഷിക്ക് ഏറെ വേരോട്ടമുള്ള മലബാർ മണ്ണിൽ വികസിപ്പിച്ചെടുത്ത ഒരു ജാതിയിനത്തിന് റജിസ്ട്രേഷൻ. കൂരാച്ചുണ്ട് കല്ലനോട് കടുകൻമാക്കൽ സജി മാത്യുവിന്റെ നോവ എന്ന ജാതിയിനത്തിനാണ് കേന്ദ്രസർക്കാരിന്റെ റജിസ്ട്രേഷൻ ലഭിച്ചത്.

25 വർഷം മുൻപാണ് സജി പുതിയ ജാതിയിനം വികസിപ്പിച്ചെടുത്തത്. അതിന് തന്റെ ഏക മകൾ നോവയുടെ പേരു നൽകുകയായിരുന്നു. അധികം ഉയരത്തിൽ വളരാതെ പടർന്നു നിൽക്കുന്ന ഈ ഇനം ജാതിയുടെ മൂന്നു വർഷമായ മരത്തിൽ നാനൂറോളം കായ്കൾ ഉണ്ടാകുമെന്നതാണ് പ്രത്യേകത.

(അപ്രോച്ച് ഗ്രാഫ്റ്റിങ്ങിലൂടെ തയാറാക്കിയ തൈ)

എട്ടു വർഷം പ്രായത്തിൽ 2000 കായ്കൾ ലഭിക്കുമെന്നും സജി. ഒരു മാത്രമായിരുന്നു തന്റെ പക്കലുണ്ടായിരുന്നതെന്ന് സജി. അതിൽനിന്ന് ബഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും എണ്ണം ഉയർത്തി. ഇന്ന് രണ്ടേക്കറിൽ തെങ്ങിന് ഇടവിളയായി ഏകദേശം 100 മരങ്ങൾ വളരുന്നുണ്ട്. അതിൽനിന്ന് തൈകൾ ഉൽപാദിപ്പിക്കുന്നുമുണ്ട്. എന്നാൽ, വർഷം 500-1000 തൈകൾ മാത്രമേ വിൽക്കാനുണ്ടാവൂ. തായ്ത്തടിയോടു ചേർന്ന് മുകളിലേക്കു വളരുന്ന ശിഖരങ്ങളിൽനിന്ന് അപ്രോച്ച് ഗ്രാഫ്റ്റിങ് രീതിയിൽ ഉൽപാദിപ്പിച്ച തൈകൾ മാത്രമാണ് വിൽക്കുക. അതിനാലാണ് വർഷം ഉൽപാദിപ്പിക്കുന്ന തൈകളുടെ എണ്ണം പരിമിതമാകുന്നത്. അതുകൊണ്ടുതന്നെ കരുത്തുറ്റ തൈകൾ കർഷകർക്ക് നൽകാൻ കഴിയുന്നുണ്ടെന്നും സജി. കഴിഞ്ഞ വർഷം തെലുങ്കാനയിലേക്ക് 600 തൈകൾ കയറ്റിവിടാൻ കഴിഞ്ഞു. ഈ വർഷം കർണാടകയിലേക്കും തൈകൾ അയയ്ക്കാൻ കഴിഞ്ഞെന്നും സജി.


മണ്ണിലെ ജൈവാംശത്തിനു പ്രാധാന്യം നൽകിയാണ് ഓരോ മരത്തെയും സംരക്ഷിക്കുന്നത്. ഇതിനായി ചാണകപ്പൊടിയും ചാണകസ്ലറിയും എല്ലുപൊടിയും വളമായി കൊടുക്കാറുണ്ട്. അതുപോലെ ഫാക്ടംഫോസ്, പൊട്ടാഷ്, മഗ്നീഷ്യം എന്നിവ മരത്തിന്റെ വളർച്ച അനുസരിച്ച് നൽകുന്നുണ്ട്. ജൂൺ ആദ്യവാരം ബോർഡോ മിശ്രിതം മരത്തെ കുളിപ്പിച്ച് അടിക്കാറുണ്ട്. 45 ദിവസത്തിനുശേഷം ഒരു തവണകൂടി ബോർഡോമിശ്രിതം നൽകുന്നത് കുമിൾബാധ ഒഴിവാക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി