മെഡിക്കൽ കോളജുകൾ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് 70 പേർ ഏറ്റെടുക്കാൻ ആരുമില്ലാതെ ചികിത്സ കഴിഞ്ഞിട്ടും ആശുപത്രികളിൽ
കോഴിക്കോട്: മകൻ തിരിച്ചുവിളിച്ചിരുന്നോ ?'-വിളിക്കില്ലെന്നറിയാമെങ്കിലും 'തിരക്കായിരിക്കും നാളെ ഒന്നുകൂടി നോക്കാം' എന്നാണ് തിരുവനന്തപു രം മെഡിക്കൽ വാർഡിൻ്റെ ചുമതലയുള്ള സീനിയർ നഴ്സിങ് അസിസ്റ്റൻ്റ് ഷാനിഫാ ബീവി നൽകുന്ന പതിവു മറുപടി. ചികിത്സയ്ക്കെത്തിച്ച ശേഷം മക്കൾ ഉപേക്ഷിച്ചുപോയവർക്ക് അധികൃതർ നൽ കുന്ന മറുപടി ഇങ്ങനെയാണ്.
സംസ്ഥാനത്താകെ മെഡിക്കൽ കോളജുകളിൽ ഇത്തരത്തിൽ ബന്ധുക്കൾ ഉപേക്ഷിച്ച 70 പേരുണ്ട്. ചികിത്സ കഴിഞ്ഞെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാ തെയും മടങ്ങിപ്പോകാൻ സ്‌ഥലം ഇല്ലാതെയും വാർ ഡുകളിൽ കഴിയുന്നവരാണിവർ. അനാഥ മന്ദിര ങ്ങൾക്കു കത്തെഴുതി കാത്തിരിക്കുകയാണ് ആശു പത്രി അധികൃതർ.
തിരുവനന്തപുരത്താണ് കൂടുതൽ പേരുള്ളത്. ഇവിടെ ഉപേക്ഷിക്കപ്പെട്ട 44 പേരിൽ 23 പേരെ പത്തനാപുരം ഗാന്ധിഭവനിലേക്കു മാറ്റിയിരുന്നു. വി ദേശി ഉൾപ്പെടെ 21 പേർ ഇപ്പോഴും വാർഡുകളിൽ കഴിയുന്നു.
കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ടത് 6 പുരുഷന്മാർ. ആലപ്പുഴയിൽ കൂട്ടിരിപ്പുകാരില്ലാതെ രോഗികൾ 17 പേർ. കോട്ടയത്ത് തമിഴ്‌നാട് സ്വദേശി ഉൾപ്പെടെ 10 പേരുണ്ട്. കൊച്ചിയിൽ 16 പേരാണ് ഇത്തരത്തിലു ള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ കഴി ഞ്ഞമാസം 6 പേരുണ്ടായിരുന്നു. ഇവർ പിന്നീടു നാട്ടിലേക്കു മടങ്ങി.
അന്ന് 250 പേർ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ 2022 ഡിസംബറിൽ ഉപേക്ഷിക്കപ്പെട്ട 42 പേരുടെ വാർത്ത മനോരമ പുറത്തുകൊ ണ്ടുവന്നതോടെ ആരോഗ്യവകുപ്പ് എല്ലാ സർക്കാർ ആശുപത്രികളിലും കണക്കെടു പ്പു നടത്തി 250 പേരെ കണ്ടെത്തിയിരുന്നു. മുൻപ് ആശുപത്രി സൂപ്രണ്ട് അഭ്യർഥിക്കുന്നതനുസരിച്ച് അനാഥ മന്ദിരങ്ങൾ ഏറ്റെ ടുക്കുകയായിരുന്നു പതിവ്. ഇപ്പോൾ സാ മുഹിക നീതി വകുപ്പിൻ്റെ അനുമതി കുടി വേണം.
സംസ്‌ഥാനത്ത് നിലവിൽ അഞ്ഞൂറില ധികം അനാഥ മന്ദിരങ്ങളിലായി 32,000 പേരെങ്കിലും അന്തേവാസികളായി ഉണ്ടെന്നാണ് കണക്ക്. തിരക്കു കൂടിയ തിനാൽ പുതിയ ഏറ്റെടുക്കലുകലുകളും കുറവാണ്.
മരണ സർട്ടിഫിക്കറ്റ് വേണം, സ്വത്തും
മക്കളും ബന്ധുക്കളും കൊ ണ്ടുപോകില്ലെന്ന് ഉറപ്പാകു മ്പോൾ, മൃതദേഹമെങ്കിലും വീട്ടിൽ സംസ്കരിക്കണമെ ന്ന ആഗ്രഹം ചിലർ പങ്കുവ യ്ക്കും. ഇക്കാര്യം ബന്ധുക്ക ളെ അറിയിക്കാറുണ്ടെങ്കി ലും ചിലർ മാത്രമാണു മൃത ദേഹം കൊണ്ടുപോകാൻ തയാറാകുന്നത്.
മരിച്ചാൽ വിവരം അറിയി ച്ചാൽപോലും എത്താത്ത വർ പിന്നീട് മരണ സർട്ടി ഫിക്കറ്റിനായി എത്തും. കോട്ടയം മെഡിക്കൽ കോ ളജ് ആശുപത്രിയിൽ കഴി ഞ്ഞ രണ്ടുവർഷത്തിനിടെ ഇത്തരത്തിൽ നടതള്ളിയ 15 രോഗികളുടെ ബന്ധു ക്കൾ, മരണശേഷമെത്തി സർട്ടിഫിക്കറ്റ് വാങ്ങിപ്പോ യെന്ന് അധികൃതർ പറയുന്നു
സ്വത്തോ, ബാങ്ക് അക്കൗ ണ്ടിൽ പെൻഷൻ തുകയോ ബാക്കിയുണ്ടെങ്കിൽ 'പരേ തരെ' തേടി ബന്ധുക്കൾ എത്തും.

Comments
Post a Comment