മലപ്പുറത്ത് ഓട്ടോക്കാർക്ക് ഇനി 'ചങ്ക്സ്' തുണ; 50,000 രൂപ വരെ ചികിത്സാ സഹായം; സംസ്ഥാനത്ത് ഇതാദ്യം




 
മലപ്പുറം: മലപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തില്‍ 'ചങ്ക്സ് ഓട്ടോ ഇൻഷുറൻസ് പദ്ധതി'ക്ക് തുടക്കം. സാധാരണക്കാർക്ക് താങ്ങാവാൻ കഴിയുമ്ബോഴാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്ത നിർവഹണം പൂർത്തിയാകുന്നതെന്ന്, ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്ത ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.

മലപ്പുറം നഗരസഭാ പ്രദേശത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവർമാർ ഉള്‍പ്പെടെയുള്ള മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും വേണ്ടിയാണ് പദ്ധതി. വാഹനാപകടം, വീഴ്ച മൂലമുണ്ടാകുന്ന അപകടം, ക്ഷുദ്ര ജീവികളില്‍ നിന്നുണ്ടാകുന്ന അപകടം, മറ്റു പൊതുവായ അപകടങ്ങള്‍ എന്നിവയ്ക്ക് 50,000 രൂപ വരെ ചികിത്സാ സഹായം ലഭിക്കും.

അംഗവൈകല്യം സംഭവിക്കുകയോ പൂർണമായി കിടപ്പിലാകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ലക്ഷം രൂപയും മരണ സംഭവിച്ചാല്‍ അനന്തരാവകാശികള്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കുന്ന ഇൻഷുറൻസ് പദ്ധതിയാണിത്.

ആയിരത്തോളം വരുന്ന മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും വേണ്ട ഇൻഷുറൻസ് പ്രീമിയം നഗരസഭയാണ് അടയ്ക്കുന്നത്. തൊഴിലാളികള്‍ക്ക് പദ്ധതി പൂർണമായും സൗജന്യമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കുന്നത്.

നിലവില്‍ സർക്കാർ മാനദണ്ഡങ്ങളില്‍ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തില്‍ കോർപ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി.എസ്.ആർ) ഫണ്ട് കണ്ടെത്തിയാണ് നഗരസഭ പദ്ധതിക്ക് വേണ്ട പണം കണ്ടെത്തിയത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി നഗരസഭ മൂന്നാഴ്ചക്കകം നടപ്പിലാക്കി.

രജിസ്ട്രേഷൻ ക്യാമ്ബിനോട് അനുബന്ധിച്ച്‌ ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യമായി കണ്ണു പരിശോധന ക്യാമ്ബ് സംഘടിപ്പിച്ചു. ഫസ്റ്റ് എയ്ഡ്, എമർജൻസി ചികിത്സാരീതികളില്‍ ഡോക്ടർമാർ ഉള്‍പ്പെടെയുള്ള വിദഗ്ധസംഘം പരിശീലനവും നല്‍കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി