പുതിയ അധ്യയനവർഷം മുതൽ വാർഷികപരീക്ഷയിൽ 30% മാർക്കില്ലെങ്കിൽ പുനഃപരീക്ഷ പ്രൈമറി ക്ലാസ് മുതൽ
പുതിയ അധ്യയനവർഷം മുതൽ ഒൻപതിനു പുറമേ 5,6 ക്ലാസുകളിലും അടുത്തവർഷം മുതൽ 7,10 ക്ലാസുകളിലും
കോഴിക്കോട് : സംസ്‌ഥാനത്തെ പൊതുവിദ്യാ ലയങ്ങളിൽ എട്ടാം ക്ലാസിൽ നടപ്പാക്കിയ മിനിമം മാർക്ക് സമ്പ്രദായം പുതിയ അധ്യയനവർഷം 5,6 ക്ലാസുകളിലും അടുത്തവർഷം ഏഴാം ക്ലാസിലും കു ടി നടപ്പാക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പുതിയ അധ്യയനവർഷം ഒൻപതാം ക്ലാസിലും അടു ത്തവർഷം പത്താം ക്ലാസിലും ഈ രീതി നടപ്പാക്കു മെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് അപ്പർ പ്രൈമറി തലത്തിലേക്കുകൂടി വ്യാപിപ്പിക്കാ നാണ് പുതിയ തീരുമാനം. ഇതോടെ 2026-27 അധ്യ യനവർഷം മുതൽ യുപി, ഹൈസ്‌കൂൾ ക്ലാസുകളി ലെല്ലാം മിനിമം മാർക്ക് വ്യവസ്‌ഥ നിലവിൽ വരും. വാർഷിക എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാ നാകാത്തവർക്കു പുനഃപരീക്ഷ നടത്തും.
30% മാർക്ക് നേടാത്തവർക്കും ഒൻപതാം ക്ലാസ് വരെ സ്‌ഥാനക്കയറ്റം തടയില്ല. എട്ടാം ക്ലാസിൽ നട പ്പാക്കിയ അതേ രീതിയിൽ അവധിക്കാലത്തു സ്പെ ഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകി വി ണ്ടും പരീക്ഷ എഴുതിക്കും. 30% മാർക്കില്ലാത്ത വിഷ യത്തിൽ മാത്രമാകും പുനഃപരീക്ഷ. എട്ടാം ക്ലാസ് വി ദ്യാർഥികൾക്ക് ഇപ്പോൾ സ്‌കൂളുകളിൽ ഇത്തര ത്തിൽ ക്ലാസ് നടക്കുകയാണ്. ഈമാസം 25 മുതൽ 28 വരെയാണു പുനഃപരീക്ഷ.
2026-27 മുതൽ എസ്എസ്എൽസിക്ക് എല്ലാ വി ഷയങ്ങളിലും എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടിയാൽ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ. തുടർമൂല്യനിർണയത്തിൻ്റെ പേരിൽ കിട്ടുന്ന 20% മാർക്കിനുപുറമേ എഴുത്തുപരീക്ഷയിൽ 10% മാർക്ക് : മാത്രം നേടുന്നവരും ജയിക്കുന്ന നിലവിലെ രീതിക്ക്

Comments
Post a Comment