വനിത സിപിഒ റാങ്ക് ലിസ്‌റ്റ്: സമരം ചെയ്ത 3 പേർ ഉൾപ്പെടെ 45 പേർക്ക് അഡ്വൈസ് മെമ്മോ



കോഴിക്കോട്:  വനിത സിപിഒ റാങ്ക് ലിസ്‌റ്റ് കാലാവധി തീരാൻ ഒരു ദിവസം ബാക്കി നിൽക്കെ സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്‌ത 3 പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് മെമ്മോ. പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്‌തതിൽ അഡ്വൈസ് മെമ്മോ ലഭിച്ചത്.

പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28, പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ കൊഴിഞ്ഞുപോയ 13, ജോയിൻ ചെയ്യാത്ത 4 പേർ എന്നിങ്ങനെയാണ് ഒഴിവുകൾ. അതേസമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം തുടരും. കഴിഞ്ഞ 17 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ വിവിധ സമരമുറകളുമായി പ്രതിഷേധത്തിലാണ് ഇവർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി