രാസലഹരിയെ 'കായികമായി' നേരിടാൻ റൂറൽ പൊലീസ് മേയ് ഒന്നുമുതൽ 15 വരെ കായികമത്സരങ്ങൾ
ബാലുശ്ശേരി: ലഹരിവിരുദ്ധപ്രവർത്തന ത്തിന്റെ ഭാഗമായി കോഴിക്കോട് റൂറൽ പോലീസ് സംഘടിപ്പിക്കുന്ന 'ഒരുമിക്കാം രാസലഹരിക്കെതിരേ' കാമ്പെയിനിന്റെ ഭാഗമായി സൗഹൃദ കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നു. വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ. ബൈജു വാർത്താസ മ്മേളനത്തിൽ അറിയിച്ചു. വടകര സബ് ഡിവിഷനിൽ ക്രിക്കറ്റ് മത്സരവും പേരാമ്പ്ര സബ് ഡിവിഷനിൽ ഫുട്‌ബോൾ മത്സരവും നടത്തും.
താമരശ്ശേരി സബ് ഡിവിഷനിൽ നട ത്തേണ്ട വോളിബോൾ മത്സരം ബാലു ശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡി യത്തിൽ നടത്തും.
രാസലഹരിക്കെതിരേ പരിശോധന കർശനമാക്കി
കോഴിക്കോട് റൂറൽ പോലീസ് ഫെബ്രുവരി 22 മുതൽ മുതൽ ഏപ്രിൽ 20 വരെ നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടി ൻ്റെ ഭാഗമായി 511 കേസുകൾ രജിസ്റ്റർ ചെയ്തു. 537 പ്രതികളെ അറസ്റ്റുചെയ്തു. 200 ഗ്രാം എംഡിഎംഎയും 20 കിലോ ഗ്രാം കഞ്ചാവും 426 കഞ്ചാവ് ബീഡി കളും 147.7 ഗ്രാം മെത്താഫെറ്റമിനും 18 ഗ്രാം ബൗൺഷുഗറും അഞ്ചോളം നൈ ട്രാസിപ്പാം ടാബ്ലറ്റ്സും അടക്കമുള്ള മാരകലഹരിവസ്തുക്കളും അഞ്ച് കഞ്ചാ വുചെടിയും പിടിച്ചെടുത്തു.
സ്ഥിരം ലഹരിവിൽപ്പനക്കാരായവരെ നിയമത്തിനുമുൻപിൽ കൊണ്ടു വരാനും കാപ്പ അടക്കമുള്ള വകുപ്പു കൾ ചുമത്തി ജയിലിലടയ്ക്കാനും നാടുക ടത്താനും വേണ്ട നടപടികളും ഈകാ ലയളവിൽ ഊർജിതമാക്കിയെന്നും റൂറൽ എസ്‌പി അറിയിച്ചു. താമരശ്ശേ രീ ഡിവൈഎസ്‌പി കെ. സുഷീർ, വട കര ഡിവൈഎസ്‌പി ആർ. ഹരിപ്രസാ ദ്, പേരാമ്പ്ര ഡിവൈഎസ്‌പി വി.വി. ലത്തീഷ്, കെഡിഐഎ സെക്രട്ടറി ഷജേഷ് എന്നിവരും വാർത്താസമ്മേള നത്തിൽ പങ്കെടുത്തു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്
കോഴിക്കോട് റൂറൽ ജില്ലാ പോലീസി ന്റെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യു ട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെ 'ഒരുമിക്കാം രാസ ലഹരിക്കെതിരേ' എന്ന തലക്കെ ട്ടിൽ പുറത്തിറക്കിയ വീഡിയോയുടെ കമൻറ് ബോക്സിൽ ലഹരിക്കെതിരേ യുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളു ന്ന കളിയുടെയോ കളിയിടങ്ങളുടെ യോ ഫോട്ടോകളോ വീഡിയോകളോ സഹിതം കമൻറ് രേഖപ്പെടുത്തുക. കമന്റ് ചെയ്ത ടീമുകളിൽനിന്ന് തിര ഞ്ഞെടുക്കുന്ന ടീമുകളെ കോഴിക്കോ ട് റൂറൽ പോലീസ് സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുപ്പി ക്കും. പോലീസ് ടീമുമായി ഒന്നിച്ച് ഒരുദിവസത്തെ വിനോദയാത്രയുമു ണ്ടാകും. വിജയികൾക്ക് ജില്ലാ, സം സ്ഥാന പോലീസ് ടീമുകളുമായി സൗ ഹൃദമത്സരത്തിൽ പങ്കെടുക്കാം. ജില്ലാ തലത്തിൽ വിജയികളാവുന്ന ടീമിന് കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസ രം ലഭിക്കും. ഡിഐജി കണ്ണൂർ റെ യ്ഞ്ച് ഏർപ്പെടുത്തിയിട്ടുള്ള സമ്മാ നവും ലഭിക്കും.

Comments
Post a Comment