പേരാമ്പ്ര ടൗണിൽ പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർഥിയുടെ ബൈക്കിലിടിച്ചു, 10 മീറ്ററോളം വലിച്ചിഴച്ചു: സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ യുവാവിന് ദാരുണാന്ത്യം.



പേരാമ്പ്ര:   പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്കു പോകുകയായിരുന്ന ബസാണ് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് പള്ളിക്കു സമീപം ബൈക്കിൽ ഇടിച്ചത്. ഷാദിൽ സഞ്ചരിച്ച ബൈക്കിനു പിന്നിലാണ് ബസ് ഇടിച്ചത്. ബസ് അമിത വേഗതയിൽ ആയിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. പേരാമ്പ്ര ഡിഗ്നിറ്റി കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് ഷാദിൽ. പരീക്ഷ എഴുതി വീട്ടിലേക്കു പോകും വഴിയാണ് അപകടം ഉണ്ടായത്.

(ഷാദിൽ)

ഇടിച്ച ശേഷം 10 മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നതെന്നും നാട്ടുകാർ പറഞ്ഞു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി