മറ്റുള്ളവരുടെ വായ്‌പ; ബബിതയുടെ സ്‌ഥലത്തിനു ജപ്തിഭീഷണി 10 പേരുടെ കൂട്ടായ്‌മയിലെ 2 പേർ വായ്‌പയെടുത്തത് അറിയിച്ചില്ല



ബാലുശ്ശേരി. മറ്റുള്ളവർ നട ത്തിയ തട്ടിപ്പിന്റെ ഇരകളായി ദുരി തം പേറുകയാണ് പനങ്ങാട് കൊ ഉപ്പുറത്ത് രാജേഷ് കുമാറും ഭാര്യ ബബിതയും. ഇവർ ആറ്റുനോറ്റു വാങ്ങിയ സ്‌ഥലം ജപ്‌തി ഭീഷണി യിലാണെന്നാണു പരാതി.

തിരുവാഞ്ചേരിപ്പൊയിൽ തൂ ഷാരം എന്ന പേരിൽ ബബിത ഉൾപ്പെടെ 10 വനിതകളെ ഉൾപ്പെ ടുത്തി രൂപീകരിച്ച ജെഎൽജിയു ടെ പേരിലാണ് തട്ടിപ്പു നടത്തിയ ത്. ഈ കൂട്ടായ്മയിലെ രണ്ടു പേരാണ് വായ്‌പ തട്ടിപ്പ് നടത്തി

യതെന്നും വായ്പ എടുക്കുന്ന വിവരം തങ്ങളെ അറിയിച്ചില്ലെ ന്നും ബബിത പറയുന്നു.

വനിതകളെ സംഘടിപ്പിച്ചവർ അവരുടെ ആധാർ കാർഡുകൾ ക്കൊപ്പം രേഖകളിൽ ഒപ്പു വയ്‌പി ച്ചാണ് 9 വർഷം മുൻപ് സഹക രണ ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്‌പ തരപ്പെടുത്തിയത്. പലിശ വർധിച്ച് 4 ലക്ഷത്തിൽ അധികം രൂപ തിരിച്ചടയ്ക്കാൻ ഉണ്ട്. 3 വർഷം മുൻപ് രാജേഷ് കുമാറും ബബിതയും വീട് നിർമി ക്കുന്നതിനായി 11 സെന്റ് ഭൂമി വാ

ങ്ങിയിരുന്നു. ഇതിന്റെ നികുതി അടയ്ക്കാൻ നോക്കിയപ്പോഴാ ണു സ്‌ഥലത്തിന്റെ പേരിൽ ബാ ധ്യത വന്നതായി അറിയുന്നത്.

സംഘത്തിലെ മറ്റുള്ളവർക്ക് ആസ്‌തികൾ ഇല്ലെന്നു പറഞ്ഞാ ണ് ബബിതയുടെ പേരിലുള്ള സ്‌ഥലം ജപ്ത‌ി ചെയ്യുമെന്ന് കാ ണിച്ച് ബാങ്ക് നോട്ടിസ് നൽകിയി രിക്കുന്നത്. സ്‌ഥലം ജപ്തി ഭീഷ ണിയിൽ ആയതിനെ കുറിച്ച് പറ യുമ്പോൾ വായ്‌പ എടുത്തവർ ഒഴിഞ്ഞുമാറുകയാണെന്നും ബബിത് പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി