ലഹരി മയക്കുമരുന്ന് മാഫിയകൾക്കെതിരെ DYFl കൂരാച്ചുണ്ട് മേഖല കമ്മിറ്റിയുടെ ജാഗ്രത പരേഡ് നടത്തി
കൂരാച്ചുണ്ട് : "വേണ്ട ലഹരിയും ഹിംസയും" എന്ന മുദ്രാവാക്യം ഉയർത്തി സിന്തറ്റിക് - രാസ ലഹരി വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ യുവതയുടെ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി DYFI കൂരാച്ചുണ്ട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളങ്ങാലി മുതൽ കൂരാച്ചുണ്ട് വരെ ജാഗ്രത പരേഡ് നടത്തി.
പരേഡ് സമാപനം CPI(M) കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും DYFI മുൻ ബാലുശ്ശേരി ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമായ അരുൺ KG ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് വി എസ് സോണറ്റ് അദ്ധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ടിലും പരിസര പ്രദേശത്തും ഉള്ള ലഹരിമാഫിയ സംഘങ്ങളെ നിലയക്കു നിർത്താൻ മുൻകാലങ്ങളിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുമായി തുടർന്നും മുന്നോട്ട് പോകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അരുൺ KG വ്യക്തമാക്കി. മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജസ്റ്റിൻ ജോൺ, ബ്ലോക്ക് കമ്മിറ്റി അംഗം അഡ്വ : വി കെ ഹസീന ട്രഷറർ മെൽജോ അഗസ്റ്റിൻ, എന്നിവർ സംസാരിച്ചു. .


Comments
Post a Comment