ഡാം ബഫർ സോൺ ഉത്തരവ് പിൻവലിക്കണം
കൂരാച്ചുണ്ടിൽ ആവശ്യമുന്നയിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി ; വകുപ്പു മന്ത്രിയുടെ പാർട്ടിയും പിന്തുണച്ചു
✒️ ജോബി മാത്യു
കൂരാച്ചുണ്ട്: പെരുവണ്ണാമുഴി
ഡാം റിസർവോയറിന്റെ അതിർ ത്തി ബഫർ സോണാക്കി നിശ്ചയിച്ച് സീറോ ബഫർ സോൺ എന്ന രീതിയിൽ കൂരാ ച്ചുണ്ട് പഞ്ചായത്തിന്റെ പ്രദേശ ങ്ങൾ തുടരണമെന്നും, നിയന്ത്ര ണങ്ങൾ കൊണ്ടുവരുന്ന ജല സേചന വകുപ്പിന്റെ നടപടികൾ അവസാനിപ്പിച്ച് ഉത്തരവ് പിൻ വലിക്കണമെന്നും കുരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെ ട്ടു. പഞ്ചായത്തിലെ 2 മുതൽ 7 വരെ വാർഡുകളിലെ നുറുകണ ക്കിനു കുടുംബങ്ങളെ ബാധിക്കു ന്ന ബഫർ സോൺ ഉത്തരവ് ചർച്ച ചെയ്യാൻ ചേർന്ന അടിയ ന്തര ഭരണസമിതി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
പഞ്ചായത്ത് പരിധിയിൽ വന മേഖലയുമായി ബന്ധപ്പെട്ട ബഫർ സോൺ വിഷയം മാറി വരുമ്പോഴാണ് ജലസേചന വകുപ്പിന്റെ കുടി ബഫർ സോൺ ജനങ്ങളുടെ നിലനിൽ പിനു തന്നെ ഭീഷണിയാകുന്ന ത്. എല്ലാ റവന്യു രേഖകൾ ഉള്ള തും, വീട് വച്ചും കൃഷി ചെയ്ത് വരുന്നതുമായ ഭൂമിയിൽ നിയ ന്ത്രണങ്ങൾ കൊണ്ടുവരുന്നത് ജനങ്ങളെ കുടിയിറക്കുന്നതിനു തുല്യമാണ്.
പഞ്ചായത്തിലെ 13 അംഗ ഭര ണസമിതി ഏകകണ്ഠമായാണ് ബഫർ സോണിന് എതിരെ തീരുമാനമെടുത്തത്. ജലസേചന വകുപ്പ് മന്ത്രിയുടെ പാർട്ടിയായ കേരള കോൺഗ്രസ് (എം)ന്റെ 2 ജനപ്രതിനിധികളും ബഫർ സോൺ ഉത്തരവ് ജനങ്ങൾക്ക് എതിരാണെന്ന് അഭിപ്രായപ്പെട്ടു സിപിഎമ്മിന്റെ 2 മെംബർമാരും ബഫർ സോണിനെതിരെ നി ലപാട് സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെഅമ്മദ് അധ്യക്ഷത വഹിച്ചു.
സ്‌ഥിരസമിതി അധ്യക്ഷരായ ഡാർലി ഏബ്രഹാം, സിമിലി താ ന്നിക്കൽ, മെംബർമാരായ വിൽ സൺ പാത്തിച്ചാലിൽ, സണ്ണി പുതിയകുന്നേൽ, അരുൺ ജോ സ്, എൻ.ജെ.ആൻസമ്മ, വിൻ സി തോമസ്, സിനി ഷിജോ, റസീന യൂസഫ്, ജെസി കരിമ്പ നക്കൽ, വിജയൻ കിഴക്കയിൽമീ ത്തൽ എന്നിവർ പ്രസംഗിച്ചു

Comments
Post a Comment