കെഎസ്ആർടിസി വയലട സർവീസ് പുനരാരംഭിക്കണം: ഡിപ്പോയിലേക്ക് മാർച്ച് നടത്തി






തലയാട് : വെട്ടിക്കുറച്ച വയലട സർവീസുകൾ പുനരാരംഭിക്കുക, സർവീസ് കോഴിക്കോട് ഡിപ്പോയിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം കെഎസ്ആർടിസിയുടെ താമരശ്ശേരി ഡിപ്പോയിലേക്ക് ജനകീയ മാർച്ച് നടത്തി. സർവീ സുകൾ നിലച്ചതോടെ വയലടയിലേക്കുള്ള യാത്രാ പ്രശ്നം രൂക്ഷമാണ്. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.പി.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. കെ.കെ.ബാബു, എ.സി.ബൈജു, പി. ഉസ്മാൻ, എൻ.പി.സുരേന്ദ്രൻ, ടി. ഉഷ, റംല ഹമീദ് എന്നിവർ പ്രസംഗിച്ചു.

ഡിപ്പോ അധികൃതർക്കും സോണൽ ഓഫിസർക്കും നിവേദനം നൽകി. പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ.എം.സച്ചിൻദേവ് എംഎൽഎ, ഇസ്മായിൽ കുറുമ്പൊയിൽ, ടി.കെ.സുമേഷ് എന്നിവർ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കണ്ടു. വയലട മേഖലയിലെ യാത്രാ പ്രശ്‌നത്തിനു പരിഹാരം തേടി നിവേദനം നൽകി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി