കൂരാച്ചുണ്ടിൽ പരാതി അദാലത്ത്
കൂരാച്ചുണ്ട്: കോഴിക്കോട് റൂറൽ SP കെ ഇ ബൈജു IPS ഉൽഘാടനം ചെയ്ത പരാതി അദാലത്ത് പരിപാടിയുടെ സാംസ്കാരിക യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.. കൂരാച്ചുണ്ട് ജനമൈത്രീ പോലീസ് സംഘടിപ്പിച്ച അദാലത്ത് & മെഡിക്കൽ ക്യാമ്പ് പരിപാടി കെട്ടിലും മട്ടിലും അതിഗംഭീരമായിരുന്നു.
വിവിധ തദ്ദേശങ്ങളിൽ നിന്നുള്ള ട്രൈബൽ യൂണിറ്റിലെ അംഗങ്ങളുടെ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുനിലും വിശിഷ്ടാതിഥിയായി എത്തിയിരുന്നു. ഊരുമൂപ്പൻ ബിജുവിനെ എസ്പി ബൈജു IPS പൊന്നാടയണിയിച്ച് ആദരിച്ചു. കക്കയം കെ എസ് ഇ ബി മീറ്റിംഗ് ഹാളിൽ വെച്ച് നടത്തപ്പെട്ട പരിപാടിയിൽകൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് ഓ കെ അമ്മദ്, വാർഡ് മെംബർമ്മാരായ ഡാർളി, വിജയൻ, അരുൺ ജോസ്, ആൻസമ്മ, സിനി സിജോ, ജെസ്സി തുടങ്ങിയവരും പങ്കെടുത്തു.
സർക്കാർ സംവിധാനങ്ങളിലെ എല്ലാ ഡിപ്പർട്ട്മെന്റുകളുടെയും തലവന്മാരെ പങ്കെടുപ്പിച്ച് അദാലത്ത് വ്യത്യസ്ഥത പുലർത്തി. പ്രശ്നപരിഹാരങ്ങൾ ഒറ്റത്തീർപ്പിനു നടപ്പാക്കമെന്നതാണു ഇതുകൊണ്ട് പരിപാടി ലക്ഷ്യമിടുന്നത്.
സമൂഹത്തിൽ നിന്നും അരികുവൽക്കരിക്കപ്പെടുന്ന മണ്ണിന്റെ മക്കളായ ആദിവാസി സമൂഹതിനു സാമൂഹ്യ നീതി ഉറപ്പാക്കുന്നതിൽ നല്ലൊരു പങ്ക് ഇന്നത്തെ അദാലത്തിനു നിർവ്വഹിക്കാൻ കഴിഞ്ഞേക്കും.
പരിപാടി ഓർഗ്ഗനൈസ് ചെയ്ത കൂരാച്ചുണ്ട് പോലീസിനു അഭിമാനിക്കാം.. അഭിവാദ്യങൾ.

Comments
Post a Comment