കൂരാച്ചുണ്ടിൽ റബർ തോട്ടം തീവച്ച് നശിപ്പിക്കുന്നതായി പരാതി



✒️ ജോബി മാത്യു 

കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് പഞ്ചായത്തിലെ
11-ാം വാർഡിലെ
എരപ്പാംതോട് പൊന്നുണ്ടമലയിൽ സ്വകാര്യ ഭൂമിയിലെ റബർ തോട്ടം തീവച്ചു നശിപ്പിക്കുന്നതായും ചിരട്ടയും, പാലും, പ്ലാസ്റ്റിക്കും ഉൾപ്പെടെ നാശം വരുത്തുന്നതായി പരാതി. പാറക്കടവ് സ്വദേശി പഴയങ്ങാടി അബ്ദുല്ലയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ഒരു വർഷമായി സാമൂഹിക വിരുദ്ധ ശല്യം. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തുന്നില്ലെന്നും ആക്ഷേപം ഉണ്ട്.
റബർ മരം നശിപ്പിക്കുന്ന സിസിടിവി ദൃശ്യം, ഭൂവുടമയെ ഭീഷണിപ്പെടുത്തുന്ന വാട്സാപ് സന്ദേശം എന്നിവയും പൊലീസിന് കൈമാറിയിട്ട് നടപടി വൈകുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. നിരന്തരം പരാതിയെ തുടർന്ന് കുരാച്ചുണ്ട് പൊലീസ് കേസെടുത്തു.കഴിഞ്ഞ 20ന് 40 റബർ മരങ്ങളും ചിരട്ടയും നശിപ്പിച്ചു. ചൊവ്വാഴ്ചയും ഭൂമിയിൽ കൃഷി നശിപ്പിക്കൽ തുടർന്നു. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ ഉണ്ടെന്ന് ഭൂവുടമ പറയുന്നു. സ്ഥലം ഉടമ എസ്പിക്ക് പരാതി നൽകി കാത്തിരിക്കുയാണ്.പലീസിന്റെ അനാസ്ഥയിൽ കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കുഞ്ഞമ്മദ് കൂരാച്ചുണ്ട് പ്രതിഷേധിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി