വന്യമൃഗങ്ങളെ വെടിവയ്ക്കാൻ പഞ്ചായത്ത് ധൈര്യം കാണിക്കണം'



✒️ ജോബി മാത്യു 

ചക്കിട്ടപാറ : പഞ്ചായത്ത് ഭരണസമിതി ജനകീയ വികാരത്തി നൊപ്പം നിന്നത് ആത്മാർഥമായ ശ്രമമാണെങ്കിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കാൻ പഞ്ചായത്ത് ധൈര്യം കാണിക്കണമെന്നു കർഷക കോൺഗ്രസ് സം സ്ഥാന പ്രസിഡന്റ് മജുഷ് മാത്യു ആവശ്യപ്പെട്ടു.

കർഷക കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ചക്കിട്ടപാറയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സംസ്‌ഥാനത്ത് ഇന്റഗ്രേറ്റ ഡ് റെയിൽ വേലി, തൂക്കുവേലി, ട്രഞ്ച് എന്നിവ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കാതെ സംസ്ഥാന സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു.

ജിതേഷ് മുതുകാട്, പാപ്പച്ചൻ കുനന്തടം, ഗിരിജ ശശി, ജയിംസ് മാത്യു, ബാബു കുനന്തടം, ജയിംസ് തോട്ടുപുറം, തോമസ് ആനത്താനം എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി