വനിതാ ദിനത്തിൽ വയലട ആദിവാസി ഊരിലെ മുതിര്‍ന്ന വനിതാ അംഗം ആയ നുറുങ്ങി അമ്മയെ പൊന്നാട അണിയിച്ചു ആദരിച്ചു
വയലട : ആള്‍ കേരള ഫോട്ടോ ഗ്രാഫേര്‍സ് അസോസിയേഷന്‍ എകരൂല്‍ യൂണിറ്റിന്റെ വനിതാ ദിന ആഘോഷത്തിന്റെ വയലട ആദിവാസി ഊരിലെ മുതിര്‍ന്ന വനിതാ അംഗം ആയ നുറുങ്ങി അമ്മയെ പൊന്നാട അണിയിച്ചു ആദരിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി പി രാജു ഉദ്ഘാടനം ചെയ്തു. എ കെ പി എ കോഴിക്കോട് ജില്ലാ വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ ഷൈനി സജീഷ് നുറുങ്ങി അമ്മയെ പൊന്നാട അണിയിച്ചു. യൂണിറ്റ് സെക്രട്ടറി ബീന, ശ്രീജിത്ത് മാര്‍ഷല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കെ കെ, ബാലുശ്ശേരി മേഖല പ്രസിഡന്റ്മണി ചത്തോത്ത്, യൂണിറ്റ് ഇന്‍ചാര്‍ജ് ജയപ്രകാശ് നന്മിണ്ട എന്നിവര്‍ ഊരിലെ 3 കുടുംബത്തിന് ഉള്ള ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
മേഖല സെക്രട്ടറി ഷൈജു ഇയ്യാട്, ട്രഷറര്‍ ഷിജി നന്മണ്ട എന്നിവര്‍ ഊരിലെ കുടുബാംഗങ്ങള്‍ക്ക് വസ്ത്രം വിതരണം ചെയ്തു.
ഷിജു തലയാട്, ബിജു കക്കയം, സജീഷ് ഇയ്യാട്, നൗഫല്‍ ഫാഷന്‍, ഹരികൃഷ്ണ, ജിജിത ഫ്‌ലവര്‍ഴ്സ് സംസാരിച്ചു.

Comments
Post a Comment