ഡാം ബഫർ സോൺ മന്ത്രി റോഷി അഗസ്റ്റിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിയിൽ കൂട്ടരാജി
കേരള കോൺഗ്രസ് (എം) കല്ലാനോട് മണ്ഡലം കമ്മിറ്റി രാജിവെച്ചു
✒️നിസാം കക്കയം
കൂരാച്ചുണ്ട്: ജലവിഭവവകുപ്പി നു കീഴിലുള്ള ഡാമുകൾക്കുചു റ്റും ബഫർസോൺ ഏർപ്പെടു ത്തിയ നടപടിയിൽ മന്ത്രി റോഷി അഗസ്റ്റിനോടുള്ള പ്രതിഷേധസൂ ചകമായി പാർട്ടിയിൽ കൂട്ടരാജി.
കേരള കോൺഗ്രസ് (എം) കല്ലാ നോട് മണ്ഡലം കമ്മിറ്റി അംഗങ്ങ ളാണ് ഒന്നടങ്കം പാർട്ടിയിൽനിന്ന് രാജിവെച്ചത്. കേരള കോൺഗ്ര സ് പാർട്ടിക്ക് ജില്ലയിൽ വേരോട്ടമു ള്ള മലയോരമേഖലയിലെ പ്രധാന പഞ്ചായത്തുകളിൽ ഒന്നാണ് കൂ രാച്ചുണ്ട്. പഞ്ചായത്തിലുള്ള രണ്ട് മണ്ഡലം കമ്മിറ്റികളിൽ ഒരു മണ്ഡലം കമ്മിറ്റിതന്നെ സർക്കാരിനും വകുപ്പുമന്ത്രിക്കുമെതിരേ വിമർശ നവുമായി രാജിവെച്ചത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
കേരള കോൺഗ്രസിന്റെ നേതൃ ത്വത്തിൽ സംസ്ഥാനതലത്തിൽ മലയോരജാഥനടക്കുന്ന സമയംകൂ ടിയാണിത്. ഈസമയത്ത് പാർട്ടി യിൽനിന്നുതന്നെ ശക്തമായ പ്ര തിഷേധമുയരുന്നത് നേതൃത്വത്തെ
പ്രതിരോധത്തിലാക്കും. കർഷക പാർട്ടിയെന്നറിയപ്പെടുന്ന കേരള കോൺഗ്രസ് (എം) പാർട്ടിയുടെ നേതാവ് റോഷി അഗസ്റ്റിന്റെ മല യോരകർഷകർക്കെതിരേയുള്ള നിലപാടിൽ പ്രതിഷേധിച്ചാണ് രാ ജിയെന്ന് നേതാക്കൾ വ്യക്തമാക്കി. കർഷകരെ സംഘടിപ്പിച്ച് സർക്കാ രിന്റെ ഈ തീരുമാനത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പി ക്കാനും തീരുമാനിച്ചിട്ടുണ്ട്.
റിസർവോയറിന്റെ 120 മീറ്റർവ രെ നിയന്ത്രണങ്ങൾ നടപ്പാക്കാ നുള്ള ഇറിഗേഷൻ വകുപ്പിന്റെ തീ രുമാനം കല്ലാനോട് ഗ്രാമത്തിലെ ഭൂരിഭാഗം കർഷകരെയും ബാധി ക്കുന്നതാണ്. ജലസേചനവകുപ്പ് പ്രഖ്യാപിച്ച കർഷകവിരുദ്ധനിയ മം ഉടൻ പിൻവലിക്കണമെന്നും കേരള കോൺഗ്രസ് (എം) മണ്ഡ ലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോസ് വട്ടുകുളം അധ്യഷനായി. തോമസ് കുമ്പുക്കൽ, തോമസ് കിഴക്കേവീ ട്ടിൽ, ജോസ് എട്ടിയിൽ, ജോസഫ് കാരക്കാട്ട്, ജോസഫ് എടച്ചേരി, പ്രിൻസ് കളമ്പൻകുഴി, ബാബു വട്ടുകുളം, തോമസ് കാരക്കാ ട്ട്, മാത്യു അകമ്പടിയിൽ, ലൂസി ബേബി തടത്തിൽ എന്നിവർ സം സാരിച്ചു.

Comments
Post a Comment