ഡാം ബഫർ സോൺ: ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് പെരുവണ്ണാമൂഴി ഡാമിൽ ചാടി പ്രതിഷേധിക്കും
ചക്കിട്ടപാറ : പെരുവണ്ണാമൂഴി
ഡാം റിസർവോയറിന്റെ ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡാമിൽ ചാടി പ്രതിഷേധിക്കും. ഇന്ന് വൈകിട്ട് 3ന് പെരുവണ്ണാമൂഴിയിൽ നിന്നു പ്രകടനമായി എത്തിയാണു ഡാമിലേക്കു ചാടുകയെന്ന് മണ്ഡലം പ്രസിഡന്റ് എബിൻ കുംബ്ലാനിക്കൽ അറിയിച്ചു.

Comments
Post a Comment