സർക്കാർ ഭൂമിയിൽ നിന്നു പാറ ഖനനം കൂരാച്ചുണ്ട് വില്ലേജ് ഓഫിസിലും ക്വാറിയിലും വിജിലൻസ് പരിശോധന




✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : വില്ലേജ് പരിധിയിലെ മൈക്കാട്ടുപാറയിൽ സ്വകാര്യ വ്യക്‌തി ലീസിനെടുത്ത ക്വാറിക്ക് സമീപത്തെ സർക്കാർ ഭൂമി കയ്യേറി പാറ ഖനനം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ കൂരാച്ചുണ്ട് വില്ലേജ് ഓഫിസിൽ പരിശോധന നടത്തി. ഇന്നലെ രാവിലെ 8 മണി മുതൽ വൈകിട്ട് 4.30 വരെ വില്ലേജ് ഓഫിസിലും ക്വാറിയിലുമാണു പരിശോധന നടന്നത് .ഏകദേശം 10000 ക്യുബിക് മീറ്റർ സർക്കാർ സ്‌ഥലത്ത് ഖനനം നടത്തിയതായി മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.

മുൻപ് ഈ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി പാറ പൊട്ടിച്ചതായി റവന്യു വകുപ്പ് കണ്ടെത്തി പിഴ ചുമത്തിയിരുന്നു. 2024 മാർച്ച് മാസത്തിൽ പാറ ഖനനം നിർത്തിവയ്ക്കുകയും ചെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി