ഡാം റിസർവോയർ ബഫർസോൺ ആശങ്ക ഒഴിയാതെ മലയോരങ്ങൾ



✒️ നിസാം കക്കയം 

കൂരാച്ചുണ്ട് / ചക്കിട്ടപ്പാറ : പെരുവണ്ണാമൂഴി ഡാം നിർമാണസ മയത്ത് കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുക ളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് സ്ഥലം കൈമാറിയിരുന്നത്. അത്തരത്തിൽ നാടിന്റെ വി കസനത്തിന് കൈകോർത്ത ജനങ്ങൾക്ക് ജലസേ ചനവകുപ്പ് നൽകിയ ഇരുട്ടടിയാണ് ഡാമുകൾക്ക് 120 മീറ്റർ പരിധിവരെയുള്ള ബഫർസോൺ പ്രഖ്യാ പനം. ഇഎസ്എ, വന്യമൃഗശല്യം, കാർഷികോത്‌പ ന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ പ്രതിസന്ധികൾ ക്കിടെയെത്തിയ ബഫർസോൺ പ്രഖ്യാപനം മല യോരജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ. പുതിയ ഉത്തരവുപ്രകാരം പെരു വണ്ണാമുഴി ഡാം റിസർവോയറിൻ്റെ ജലസംഭരണ പ്രദേശത്തുനിന്ന് 120 മീറ്റർ വരെയുള്ള ദുരത്തിൽ വീടുനിർമാണം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഇനി നിയന്ത്രണവിധേയമായ രീതിയിലേ അനുമതി ലഭി ക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർ ക്കാർ ഓഫീസ്, വ്യവസായസ്ഥാപനങ്ങൾ ഉൾപ്പ ടെയുള്ള നിർമാണത്തിന് മേഖലയിൽ അനുമതി യുണ്ടാകില്ല. ബഫർസോൺ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും ജലസേചനവകുപ്പിൻ്റെ ഭൂ മിയുടെ അതിർത്തി സീറോ പോയിന്റ്റായി നിശ്ച യിച്ച് ബഫർസോൺ പ്രഖ്യാപിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി