കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത്: വൈസ് പ്രസിഡൻ്റ് തിങ്കളാഴ്‌ച രാജിവെക്കും



✒️നിസാം കക്കയം 

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമ പ്പഞ്ചായത്ത് വൈസ് പ്രസിഡ ന്റ്റ് സ്ഥാനത്തുനിന്ന് മുസ്‌ലിംലീ ഗിലെ റസീനാ യൂസഫ് വെള്ളി യാഴ്ച രാജിവെക്കുമെന്ന് യു.ഡി. എഫ്. നേതാക്കൾ അറിയിച്ചു. ഫെബ്രുവരി 28-ന് നടന്ന പ്രസി ഡന്റ് തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ ഒ.കെ. അമ്മദ് വിജയിച്ച് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടർന്ന് മുന്നണി ധാരണപ്രകാരം അന്നുതന്നെ വൈസ് പ്രസിഡന്റ് സ്ഥാനം രാ ജിവെക്കാൻ റസീനാ യൂസഫും മുസ്ലിംലീഗും സന്നദ്ധത അറി യിച്ചിരുന്നു.

എന്നാൽ, മാർച്ച് മാസത്തിൽ പഞ്ചായത്തിന്റെ ബജറ്റ് അവ തരിപ്പിക്കുന്നതിൻ്റെ ഉത്തരവാ ദിത്വം ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനംകൂടി വഹിക്കു ന്ന വൈസ് പ്രസിഡൻ്റിനാണ്. ഇപ്പോൾ രാജിവെച്ചാൽ മാർച്ച് മാസത്തിൽ പുതിയ വൈസ് പ്ര സിഡന്റിനെ തിരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ ബജറ്റ് അവ തരണത്തിന് തടസ്സം നേരിടുന്ന സാഹചര്യം ഒഴിവാക്കാനാണ് രാജി വൈകിപ്പിക്കുന്നത്.

മാർച്ച് പത്ത് തിങ്കളാഴ്ചയാണ് ബജറ്റ് അവതരണം. അതിനുശേ

ഷം അന്നുതന്നെ പാർട്ടി നിർ ദേശപ്രകാരം രാജിവെക്കുമെ ന്ന് വൈസ് പ്രസിഡൻ്റ് റസീനാ യൂസഫ് അറിയിച്ചു.

വനിതാസംവരണമുള്ള വൈസ് പ്രസിഡന്റ് സ്ഥാനം സം ബന്ധിച്ച് ചർച്ചകൾക്ക് കോൺ ഗ്രസ് നേതൃത്വം തുടക്കംകുറിച്ചി ട്ടില്ല. നാല് വനിതാ അംഗങ്ങളാ ണ് പഞ്ചായത്തിൽ കോൺഗ്ര സിനുള്ളത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി