കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ്പ്രസിഡന്റ്; യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ




✍🏿 നിസാം കക്കയം

കൂരാച്ചുണ്ട് : യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ റസീന യൂസഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്ന് പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഭരണസമിതി യോഗം വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് യോഗം ചേരും. കൂരാച്ചണ്ട് കൃഷി ഓഫീസർ എം.വിധുവാണ് വരണാധികാരി.

മൂന്നാം വാർഡ്‌ അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വിൻസി തോമസാണ് യുഡിഎഫ് സ്ഥാനാർഥി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് എൽഡിഎഫ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

കോൺഗ്രസ്‌ അംഗമായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പഞ്ചായത്തംഗത്വം രാജി വെച്ചതിനെ തുടർന്ന് നിലവിൽ പന്ത്രണ്ട് അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. കോൺഗ്രസിന്റെ അഞ്ചും, മുസ്‌ലിം ലീഗിന്റെ രണ്ടും ഉൾപ്പടെ ഏഴ് അംഗങ്ങളുടെ പിന്തുണയുള്ള യുഡിഎഫ് സ്ഥാനാർഥി വിൻസി തോമസിന് സ്വതന്ത്ര അംഗം അരുൺ ജോസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി