കൂരാച്ചുണ്ട് പൊന്നുണ്ടല വാതക ശ്‌മശാനം: രേഖകൾ ഉടൻ കൈമാറും



പഞ്ചായത്ത് ഭരണസമിതി സംയുക്‌ത സമര സമിതിയുമായി നടത്തിയ ചർച്ചയെ തുടർന്നു 10ലെ സമരം മാറ്റി


✒️ ജോബി മാത്യു 

കൂരാച്ചുണ്ട് :പൊന്നുണ്ടല വാതക ശ്മശാന നിർമാണത്തിന് ആവശ്യമായ രേഖകൾ ഉടൻ തന്നെ ഇംപാക്ട് കേരളയ്ക്കു കൈമാറി നിർമാണ നടപടികൾ ഉടൻ പൂർത്തീകരിക്കും.

പഞ്ചായത്ത് ഭരണസമിതി സംയുക്ത‌ സമര സമിതിയുമായി നടത്തിയ ചർച്ചയിലാണു തിരുമാ

ടെൻഡർ നടപടികൾ പൂർത്തി കരിച്ചാൽ ശ്മശാന നിർമാണ നടപടികൾ ഉടൻ നടത്തുമെന്ന് പുതിയതായി അധികാരമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയതിനാൽ, സമരസമിതി 10ന് നട ത്താനിരുന്ന പഞ്ചായത്ത് ഓഫിസ് ധർണ മാറ്റിവച്ചു.

പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉൾ പ്പെടെ പഞ്ചായത്ത് ഇംപാക് കേരളയ്ക്കു സമർപ്പിക്കാനുള്ള മുഴുവൻ രേഖകളും ഉടൻ തന്നെ കൈമാറാനും തീരുമാനിച്ചു കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വാതക ശ്മശാനം നിർമിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. സ്‌ഥിരസമിതി അധ്യക്ഷ സിമിലി ബിജു, മെംബർമാരായ സിനി ഷി ജോ, വിജയൻ കിഴക്കയിൽമിത്തൽ, ജൂനിയർ സൂപ്രണ്ട് മനിൽ കുമാർ, സമരസമിതി ഭാരവാഹി കളായ അശോകൻ കുറുങ്ങോട്ട്, ഒ.ഡി.തോമസ്, ബാലകൃഷ്ണൻ കുറ്റ്യാപ്പുറത്ത്, ഷിബു ജോർജ് കട്ടയ്ക്കൽ, പവിത്രൻ തൂങ്കുഴി എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി