കൂരാച്ചുണ്ടിൽ മയക്കുമരുന്നിനെതിരെ ദ്രുതകർമ്മസേന



കൂരാച്ചുണ്ട് :  കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പരിധിയിൽ പെട്ട മദ്യം മയക്കു മരുന്ന് വിപണനവും ഉപയോഗവും പ്രതിരോധിക്കുവാനായി ദ്രുതകർമ്മസേന രൂപീകരിച്ചു.

പോലീസ്, എക്‌സൈസ്, രാഷ്ട്രീയകക്ഷി നേതാക്കൾ, യുവജന നേതാക്കൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി എല്ലാ മേഖലയിൽ നിന്നുമുള്ള ഊർജ്വസ്വലരായ ആളുകളെ ഉൾപ്പെടുത്തിയാണ് സേന രൂപീകരിച്ചത്.


യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് ഇ സ്വാഗതവും വിഷയാവതരണവും നടത്തി. കൂരാച്ചുണ്ട് പോലീസ് എസ് എച് ഓ സുനിൽ , ബാലുശ്ശേരി എക്സൈസ് ഇൻസ്‌പെക്ടർ കെ വി ബേബി എന്നിവർ വിഷയാധിഷ്ഠിതമായി പ്രസംഗിച്ചു.

അഗസ്റ്റിൻ കാരക്കട വി ജെ സണ്ണി, ഷിബു ജോർജ്ജ്‌, എൻ കെ പ്രേമൻ, MC ജോയ്‌ മാസ്റ്റർ, അസീസ്‌ ഹാജി വട്ടുകുനി, സൂപ്പി തെരുവത്ത്‌ ,ജേംസ്‌ കൂരാപ്പള്ളി, ജസ്റ്റിൻ ജോൺ, പ്രഭീഷ്‌, ജെൻസിൽ പി കെ, നിസാം കക്കയം, കുഞ്ഞാലി കോട്ടാല, ഗീതാ ചന്ദ്രൻ, HI അരവിന്ദൻ, ജോബി വാളിയമ്പ്ലാക്കൽ, ജലീൽ കുന്നുമ്പുറത്ത്‌, രാമകൃഷ്ണൻ, അരുൺ ജോസ്‌, വിൻസി തോമസ്‌, സിമിലി ബിജു, ഡർളി അബ്രഹാം മുതലായവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി