ഡാം ബഫർ സോൺ ഉത്തരവ് പിൻവലിച്ച് മന്ത്രി




ആശ്വാസത്തിൽ മലയോര ജനത

ചക്കിട്ടപാറ, കുരാച്ചുണ്ട് പഞ്ചായത്തുകളിലെ 2.250 കുടുംബങ്ങളെ ബാധിച്ചിരുന്ന ബഫർ സോൺ പ്രശ്‌നത്തിനു താൽക്കാലിക പരിഹാരം

✒️ ജോബി മാത്യു 

ചക്കിട്ടപാറ/ കൂരാച്ചുണ്ട് :  ഡാം റിസർവോയ
റിന്റെ അതിർത്തിയിൽനിന്നു 120 മീറ്റർ ബഫർ സോൺ പ്രഖ്യാപി ച്ചു നിയന്ത്രണങ്ങൾ ഏർപ്പെടു ത്തിയ 2024 ഡിസംബർ 26ലെ സർക്കാർ ഉത്തരവ് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കിയ സാഹചര്യ ത്തിൽ നടപ്പാക്കില്ലെന്നു നിയമ സഭയിൽ മന്ത്രി റോഷി അഗ സ്‌റ്റിൻ പ്രഖ്യാപിച്ചത് മലയോര ജനതയ്ക്ക് ആശ്വാസമായി. പെരുവണ്ണാമൂഴി ഡാം മേഖലയെ ബാധിക്കുന്ന ബഫർ സോൺ ഉത്തരവിനെക്കുറിച്ചു പത്രങ്ങളിൽ  വാർത്ത  വന്നതിനെ തുടർന്ന് വിവിധ സംഘടനകൾ സമരരംഗത്ത് ഇറങ്ങി. കുറ്റ്യാടി ജലസേചന പദ്ധതിയു ടെ പെരുവണ്ണാമൂഴി ഡാം റിസർ വോയറിന്റെ തീരത്ത് താമസിക്കു ന്ന ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ 2,250 കുടും ബങ്ങളെ ബാധിച്ചിരുന്ന ബഫർ സോൺ പ്രശ്നത്തിനു താൽക്കാലികമായി പരിഹാരമായി.

നിലവിലെ സർക്കാർ ഉത്തരവ് റദ്ദ് ചെയ്ത‌്‌ പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയാൽ മാത്രമേ ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിക്കാൻ കഴിയൂ. റിസർവോയറിന്റെ ചുറ്റും ബഫർ സോൺ ഇല്ലെന്ന് സർക്കാർ രേഖാമൂലം ഉറപ്പു നൽകണം. പഞ്ചായത്തുകളിൽ കെട്ടിട നിർ മാണത്തിന് ഉൾപ്പെടെ ജലസേ ചന വകുപ്പ് ഉത്തരവ് പ്രകാരം നി യന്ത്രണങ്ങൾ നിലവിൽ വന്നിരു ന്നു. മലയോര മേഖലയിൽ ബഫർ സോണിനെതിരെ ശക്ത മായ സമരം ഉയർന്നതോടെയാ ണ് സർക്കാർ ഉത്തരവ് പുനഃപരിശോധിക്കാൻ തയാറായത്. മന്ത്രി യുടെ നിലപാടിൽ പ്രതിഷേധിച്ച് : കേരള കോൺഗ്രസ്(എം) കല്ലാ നോട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. : മലയോരത്തെ പാർട്ടിയുടെ വി വിധ മണ്ഡലം കമ്മിറ്റികളും ശക്തമായ പ്രതിഷേധം മന്ത്രി യെയും പാർട്ടി ചെയർമാനെയും : അറിയിച്ചിരുന്നു.

സമരത്തിന്റെ ഭാഗമായി പെരു വണ്ണാമുഴി അണക്കെട്ടിൽ ചാടാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് കഴിഞ്ഞ ദിവസം തടഞ്ഞു. കേരള കോൺഗ്രസ് ചക്കിട്ടപാറ, കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റികൾ പെരുവണ്ണാമൂഴി ജലസേചന വകുപ്പ് ഓഫിസിനു മുൻപിൽ ബഫർ സോൺ ഉത്തരവിന്റെ പകർപ്പിനു തീയിട്ടിരുന്നു. നിലവി ലെ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് സർക്കാർ ഉടൻ പുറ ത്തിറക്കിയില്ലെങ്കിൽ 29ന് പെരു വണ്ണാമൂഴി ജലസേചന വകുപ്പ് സബ് ഡിവിഷൻ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കിഫ സം സ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ അറിയിച്ചു. ഉത്തരവ് പിൻവലിക്കാൻ തയാറായതിൽ സന്തോഷമുണ്ടെന്നു വിഫാം ഫാർമേഴ്‌സ് ഫൗണ്ടേഷൻ സം സ്ഥാന ചെയർമാൻ ജോയി കണ്ണഞ്ചിറ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന ഇത്തരം ഉത്തരവു കൾ സർക്കാർ പുറത്തിറക്കുന്ന ത് അവസാനിപ്പിക്കണമെന്നു ഇൻഫാം ദേശീയ എക്സിക്യൂട്ടീ വ് കമ്മിറ്റി അംഗം ബോണി ജേക്കബ് ആനത്താനം ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി