കൂരാച്ചുണ്ട്‌ ടൗൺ സാംസ്കാരിക നിലയം



"നിർദ്ദിഷ്ട സാംസ്കാരിക നിലയം"

കൂരാച്ചുണ്ട്‌ : ടൗണിന്റെ മുഖഛായ മാറ്റാൻ പോന്ന പദ്ധതിയാണ് സാംസ്കാരിക നിലയം. ഇപ്പോഴത്തെ ടാക്സി സ്റ്റാൻഡ്‌ ഏരിയയും പഞ്ചായത്ത്‌ മീൻ മാർക്കറ്റും ചേർന്നതാണു ഈ പദ്ധതി. ബാലുശേരി റോഡിൽ തോടിനോട്‌ ചേർന്ന് മണ്ണിട്ട്‌ പൂച്ചെടികൾ നട്ട്‌ പിടിപ്പിച്ച്‌, ഇല്ലിക്കാടുകൾ അതേ പോലെ നിലനിറുത്തി, തോടിനു കൈവരി കെട്ടി, ഇറ്റർലോക്ക്‌ ചെയ്ത്‌, ഇരിപ്പിടങ്ങളും ബീച്ച്‌ അംബ്രല്ലയും സ്ഥാപിച്ച്‌ മനോഹരമായ പാർക്കിന്റെ ആംബിയൻസ്‌ സൃഷ്ടിക്കും.

മീൻ മാർക്കറ്റ്‌ ബിൽഡിങ്ങിനു രണ്ടാം നില പണിത്‌ പുറത്ത്‌ നിന്നും ഗോവണി കൊടുക്കും.. മുകളിൽ സാഹിത്യ സംവാദം നടത്തുവാനുള്ള ഹാളും ടീവി ഹാളും ഒരുക്കും. താഴെ പത്രവായന, കാരംസ്‌, ലൂഡോ, ചെസ്സ്‌ മുതലായ കളികൾക്ക്‌ സൗകര്യമൊരുക്കും.

ഇതിലൊക്കെ സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തം സ്വാഗതാർഹമാണു. സ്പോൺസർമ്മാർക്ക്‌ അവരുടെ പരസ്യങ്ങൾ സ്ഥാപിക്കുവാനുള്ള അവസരവും നൽകും.

നമുക്കൊരുമിച്ച്‌ മുന്നേറാം.

OK Ammad
President
Koorachundu Gramapanchayath

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി