വനംവകുപ്പിൻ്റെ നിസംഗതക്കെതിരേ കക്കയത്ത് വഞ്ചനാദിനാചരണം സംഘടിപ്പിച്ച് എകെസിസി
✒️ജോൺസൺ പൂകമല
കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോ ത്തിന്റെ ആക്രമണത്തിൽ പാലാ ട്ടിയിൽ ഏബ്രഹാം എന്ന കർഷ കൻ കൊലപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞിട്ടും വനംവകുപ്പ് നൽകി യ വാഗ്ദാനങ്ങൾ നടപ്പാക്കാത്ത തിൽ പ്രതിഷേധിച്ച് കത്തോലി ക്കാ കോൺഗ്രസ് കൂരാച്ചുണ്ട് ഫൊറോന കമ്മിറ്റിയുടെ നേതൃ ത്വത്തിൽ വഞ്ചനാദിനം ആചരി ച്ചു. കക്കയം ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നടന്ന പ്രതിഷേധ പരി പാടി എകെസിസി രൂപതാ ഡയ റക്ടർ ഫാ. സബിൻ തൂമുള്ളിൽ ഉ ദ്ഘാടനം ചെയ്തുതു. മനുഷ്യ മൂ ല്യങ്ങൾക്ക് വിലകൽപ്പിച്ചു വേ ണം നിയമങ്ങൾ നടപ്പാക്കേണ്ട തെന്നും മൃഗാധിപത്യത്തിൻ്റെ യും വൻകിട കുത്തക രാജ്യങ്ങ ളുടെയും അജണ്ടകൾ നടപ്പിലാ
ക്കാൻ വേണ്ടി മനുഷ്യനെ കുരു തി കൊടുക്കുന്ന നിയമനിർമാ ണങ്ങൾ നടത്തുന്നതിനെതിരേ ശക്തമായ പ്രതിഷേധമുയരണ മെന്നും ഫാ. സബിൻ തൂമുള്ളിൽ പറഞ്ഞു.
വന്യജീവി ശല്യം തടയുമെന്ന വാഗ്‌ദാനം വനംവകുപ്പ് പാലി ക്കാത്തത് പ്രതിഷേധാർഹമാ ണെന്ന് അധ്യക്ഷത വഹിച്ച ഫൊറോന ഡയറക്ടർ ഫാ. വിൻസെൻ്റ കണ്ടത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന് പ്രമേയം പാസാക്കിയ ചക്കിട്ടപാറ പഞ്ചായത്തിനെ പിന്തുടർന്നുകൊണ്ട് കേരള ത്തിലെ മറ്റെല്ലാ പഞ്ചായത്തുക ളും ഈ പ്രമേയം പാസാക്കണ മെന്നും അദേഹം പറഞ്ഞു. എ
കെസിസി രൂപത പ്രസിഡൻ്റ് ഡോ.ചാക്കോ കാളാംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കല്ലാ നോട് യൂണിറ്റ് ഡയറക്ടർ ഫാ. ജി നോ ചുണ്ടയിൽ പ്രമേയം അവ തരിപ്പിച്ചു.
ചക്കിട്ടപാറ യൂണിറ്റ് ഡയറക്ട ർ ഫാ. പ്രിയേഷ് തേവടിയിൽ പ്ര തിജ്ഞാ വാചകം ചൊല്ലിക്കൊ ടുത്തു. കക്കയം യൂണിറ്റ് ഡയറ ക്ടർ ഫാ. വിൻസെന്റ് കറുകമാലി ൽ. രൂപത സെക്രട്ടറിമാരായ ഷാ ജി കണ്ടത്തിൽ, ജോൺസൺ ക ക്കയം, രൂപത ട്രഷറർ സജി ക രോട്ട്, ജോസ് ചെറുവള്ളിൽ, സ ണ്ണി എമ്പ്രയിൽ എന്നിവർ പ്രസം ഗിച്ചു. നിമ്മി പൊതിയിട്ടേ ൽ,ബോബൻ പുത്തൂരാൻ, ബേ ബി വട്ടോട്ടുതറപ്പേൽ തുടങ്ങിയ വർ നേതൃത്വം നൽകി.

Comments
Post a Comment