ജലസേചനവകുപ്പിൻ്റെ പുതിയ ബഫർസോൺ നീക്കത്തെ പ്രതിരോധിക്കും -കെസിവൈഎം-എസ്എംവൈഎം



✒️നിസാം കക്കയം 

കൂരാച്ചുണ്ട്/ചക്കിട്ടപാറ:   പെരുവണ്ണാമുഴി ഡാം ഉൾപ്പെടെ ജലസേചനവകുപ്പിൻ്റെ കീഴിലുള്ള 61 ഡാമുകൾ ക്കുചുറ്റും ബഫർസോൺ പ്രഖ്യാപിച്ച നടപടി മലയോരജനതയോടുള്ള അനീതിയാണെന്നും ഇതിനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങുമെന്നും കേരള കാത്തലിക് യൂത്ത് മൂവ്‌മെൻ്റ്-സീറോ മല ബാർ യൂത്ത് മൂവ്‌മെൻ്റ് താമരശ്ശേരി രൂപതാകമ്മി റ്റി അറിയിച്ചു. പെരുവണ്ണാമൂഴി ഡാം റിസർവോ യറിൻ്റെ പരമാവധി ജലസംഭരണപ്രദേശത്തിനു ചുറ്റും അധിവസിക്കുന്ന ചക്കിട്ടപാറ, കുരാച്ചുണ്ട്. പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കർഷ കരെ വീണ്ടും ബഫർസോണെന്ന കരിനിഴലിന്റെ ഭയത്തിലേക്ക് തള്ളിയിടാനാണ് ശ്രമം നടക്കുന്ന ത്. ഇതിൽ വിനോദസഞ്ചാരത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടേറെ സാധാരണക്കാരും ഉൾപ്പെടു ന്നുണ്ട്. റിസർവോയറിൻ്റെ 120 മീറ്റർ പരിധിയിൽ വീടുകൾ പണിയുന്നത് തടയപ്പെടുമെന്ന ജലസേ ചനവകുപ്പിന്റെ നിലപാട് 'മലനാടിനെ വന നാ ടാ'ക്കാനുള്ള നിഗൂഢലക്ഷ്യമാണ് വ്യക്തമാക്കു ന്നത്. ഈ കരിനിയമത്തിനുനേരേയുള്ള പോരാ ട്ടങ്ങളിൽ മലയോരജനതയൊപ്പമുണ്ടാകുമെന്ന് കെസിവൈഎം താമരശ്ശേരി രൂപതാപ്രസിഡൻ്റ് റി ചാൾഡ് ജോൺ പന്തപ്ലാക്കൽ അറിയിച്ചു. യോഗ

ത്തിൽ ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റ ത്തിൽ, ജനറൽ സെക്രട്ടറി ആൽബിൻ കാക്കനാ ട്ട്, സി. റൊസീൻ, ട്രീസ മേരി ജോസഫ്, ബോണി സണ്ണി, ബിൽഹ മാത്യു, അഞ്ചൽ കെ. ജോസഫ്, ജോബിൻ ജെയിംസ്, അഭിലാഷ് കുടിപ്പാറ, ചെൽ സിയ മാത്യു, ആഗി മരിയ, അലൻ ബിജു എന്നി വർ സംസാരിച്ചു.

ഡാം ബഫർസോൺ ഉത്തരവ് കത്തിച്ച് പ്രതിഷേധം

പെരുവണ്ണാമുഴി ജലസേചനവകുപ്പിന് കീഴി ലുള്ള പെരുവണ്ണാമുഴി ഡാം റിസർവോയറിന് ബഫർസോൺ ഏർപ്പെടുത്തിയ ഉത്തരവുക ത്തിച്ച് കേരള കോൺഗ്രസ് പ്രതിഷേധം. കേരള കോൺഗ്രസ് ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുറ്റ്യാടി ജലസേച നപദ്ധതി അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എൻജിനീ യറുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം സം ഘടിപ്പിച്ചത്.  ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി.ജെ. ടെന്നിസൺ മുഖ്യപ്രഭാഷണം നടത്തി ടി.പി. ചന്ദ്രൻ, ടോമി വള്ളിക്കാട്ടിൽ, എം.ജെ. വർ ക്കി മേടപ്പള്ളിൽ, അഭിലാഷ് പാലാഞ്ചേരി, ജോണി പ്ലാക്കാട്ട്, ജോസ് ചെറുകാവിൽ, ജെയിംസ് കൂ രാപ്പുള്ളി, എടത്തിൽ ബാലകൃഷ്ണൻ, ഒ. ഹരിദാ സൻ, ഒ.സി. ജോർജ്, ഹമീദ് ആയിലാണ്ടി, ജെ യ്സൺ മേനാക്കുഴിയിൽ, ഷീന പ്രകാശ എന്നി വർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി