ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വനം വകുപ്പ്




നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലും

ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ പ്രസിഡൻ്റിനു നൽകിയ 'ഓണററി വൈൽഡ് ലൈഫ് വാർഡൻ' അധികാരം റദ്ദാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ശുപാർശ

✒️ ജോബി മാത്യു 

കോഴിക്കോട്:  കോഴിക്കോട് നാട്ടിലിറങ്ങുന്ന ഏതു വന്യമൃഗത്തെയും വെടിവ ച്ചു കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്വാനത്തിനെതിരെ വനം വകുപ്പ്. ഭരണഘടനാ വിരുദ്ധവും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് പഞ്ചാ യത്ത് ഭരണ സമിതിയുടെ ആഹ്വാനമെന്ന് വ്യക്തമാക്കിയ ചീഫ് വൈൽഡ് ലൈഫ് വാർ ഡൻ ഉപദ്രവകാരികളായ പന്നിക ളെ കൊല്ലാൻ പ്രസിഡൻറിനു നൽ ; കിയ 'ഓണററി വൈൽഡ് ലൈഫ് വാർഡൻ' അധികാരം റദ്ദാക്കാനും വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ ചെയ്തു. അഡ്വ. ടി.എസ്.സ ന്തോഷിന്റെ പരാതിയിലാണ് നട أكله‎

നാട്ടിലിറങ്ങുന്ന വന്യജീവിക ളെ കൊല്ലാൻ 20 പേരടങ്ങുന്ന എംപാനൽ ഷൂട്ടർമാരെ നിയോ ഗിക്കാൻ ചക്കിട്ടപാറ പഞ്ചായ ത്ത് ഭരണസമിതി യോഗം കഴി ഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. നാളെ വീണ്ടും ഭരണസമിതി ചേർന്ന് തുടർനടപടികൾ സ്വീക രിക്കാനിരിക്കെയാണ് വനം വകു പ്പിന്റെ നടപടി.

പന്നികളെ മാത്രം വെടിവ യ്ക്കാനുള്ള അനുമതി നൽകാൻ തദ്ദേശ പ്രസിഡന്റുമാർക്ക് ഓണ ററി വൈൽഡ് ലൈഫ് വാർഡൻ പദവി അനുവദിച്ചിട്ടുണ്ട്.

എന്നാൽ 1972ലെ വന്യജീവി സം രക്ഷണ നിയമത്തിലെ പട്ടിക യിൽപെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ വന്യജീവിക ളെ കൊല്ലാനും പഞ്ചായത്ത് തീരുമാനിച്ചത് ഭരണഘടനാ വിരുദ്ധ മാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം ഇതിനു സാധ്യമല്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രനും ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പി ക്കുന്ന തെറ്റായ പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ തദ്ദേശ : ഭരണ വകുപ്പുമായി ആലോചിച്ച് തുടർനടപടി എടുക്കണമെന്നാ
ണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ആവശ്യം. ഫയൽ മു ഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് അയയ്ക്കും. പ്രസിഡന്റുമാർക്ക് ഓണററി പദ വി നൽകിയത് മന്ത്രിസഭാ തീരു മാനമായതിനാൽ ഒരാളുടെ പദവി എടുത്തു കളയാനും മന്ത്രി സഭ തീരുമാനിക്കേണ്ടതുണ്ട്. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി