ചക്കിട്ടപാറ; മുതുകാടിൽ വയോധികൻ വീടിനരികിൽ മരിച്ച നിലയിൽ



ചക്കിട്ടപാറ: മുതുകാട് കുളത്തൂർ ആദിവാസി ഉന്നതിയിലെ മണിച്ചേരിമല ദാമോദരനെ(63) വീടിനു സമീപം മരിച്ചനിലയിൽ കണ്ടെത്തി. വിഷം അകത്തു ചെന്നതായിരിക്കാം മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടെന്നു പൊലീസ് പറഞ്ഞു. മകളുടെ ഭർത്താവ് മദ്യപിച്ച് മർദിക്കുന്നതായി കഴിഞ്ഞ ദിവസം ദാമോദരൻ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സ്‌ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയപ്പോൾ, മർദനമേറ്റിട്ടില്ലെന്ന് ദാമോദരൻ്റെ മകൾ പൊലീസിനോടു പറഞ്ഞു.

ഇതിൽ ദാമോദരൻ മനോവിഷമത്തിലായിരുന്നുവെന്ന് ഉന്നതി നിവാസികൾ പറയുന്നു. 

ഭാര്യ: സീത 
മകൾ: റീന. 
മരുമകൻ: ഉണ്ണിക്കൃഷ്ണൻ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി