ഓണററി പദവി റദ്ദാക്കൽ വനംവകുപ്പിൻ്റെ നീക്കത്തിൽ പ്രതിഷേധം



✒️ ജോബി മാത്യു 

ചക്കിട്ടപാറ : ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റിനു നൽകിയിരുന്ന ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ വനം വകു പ്പ് അഡീഷനൽ ചീഫ് സെക്രട്ട റിക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശുപാർശ ചെയ്തതിൽ ശക്തമായ പ്രതിഷേധം. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ എംപാനൽ ഷൂട്ടർമാരെ നിയോഗിച്ച് വെടിവയ്ക്കാൻ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ കഴിഞ്ഞ ദിവസം അറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പിന്റെ നടപടി.

മലയോരത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം നാശം വരുത്തുന്ന വന്യജീവിക ളുടെ ആക്രമണം രൂക്ഷമായതാണ് പഞ്ചായത്ത് ഈ തീരുമാനമെടുക്കാൻ കാരണമായത്.

ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാനുള്ള ഉദ്യോഗസ്ഥ നീക്കത്തിൽ മലയോരത്തെ കർഷകരും വി വിധ സംഘടനകളും ശക്തമായി പ്രതിഷേധിച്ചു. വരും ദിവസങ്ങളിൽ ജനകീയ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. എൽഡിഎഫ് ഭരിക്കുന്ന ചക്കിട്ട പാറ പഞ്ചായത്ത് തന്നെ ഘടക കക്ഷി പാർട്ടിയുടെ മന്ത്രിയുടെ കീഴിലുള്ള വനം വകുപ്പിനെതിരെ ശക്ത‌മായ നിലപാട് സ്വീകരിച്ചതും ചർച്ചയായിട്ടുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി