കൂരാച്ചുണ്ട് മത്സ്യ വിപണന സമുച്ചയം സാംസ്കാരിക നിലയമാക്കി മാറ്റണമെന്ന് പൊതുജന ആവശ്യം




✒️ജോൺസൺ പൂകമല 

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിൽ കാലങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന പഞ്ചായത്തിന്റെ അധീനതയിലുള്ള മത്സ്യ വിപണന സമുച്ചയം സാംസ്‌കാരിക നിലയമാക്കി മാറ്റണമെന്ന് പൊതുജന ആവശ്യം ഉയരുന്നു. 2002 ബ്ലോക്ക് പഞ്ചായത്ത് എസ്‌ ജി ആർ വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടമാണ് കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്.

കുറഞ്ഞ കാലയളവിൽ മാത്രമാണ് മത്സ്യ മാർക്കറ്റായി പ്രവർത്തിച്ചുള്ളൂ. കൂരാച്ചുണ്ട് ടൗണിലുള്ള ഈ കെട്ടിടം സാംസ്ക‌ാരിക നിലയമാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകണമെന്നാണ് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെ ടുന്നത്. ഇതു സംബന്ധിച്ച് പൊതുജനങ്ങൾ ഒപ്പിട്ടുള്ള നിവേദനം പഞ്ചായത്തിന് നൽകാൻ തീരുമാനിച്ചിട്ടുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി