കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ
✒️നിസാം കക്കയം
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ നടക്കും. മത്സരമുണ്ടെങ്കിൽ ബാലറ്റ് വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. കൂരാച്ചുണ്ട് കൃഷി ഓഫീസർ എം. വിധുവാണ് വരണാധികാരി. ഫലപ്രഖ്യാപനത്തിനു ശേഷം വരണാധികാരിയുടെ സാന്നിധ്യത്തിൽ അന്നുതന്നെ സത്യപ്രതിജ്ഞചെയ്ത് പുതിയ വൈസ് പ്രസിഡൻ്റ് അധികാര മേൽക്കും.
മുന്നണിധാരണപ്രകാരം മാർച്ച് പത്തിനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുസ്ലിം ലീഗിലെ റസീന യൂസഫ് രാജിവെച്ചിരുന്നത്. ഫെബ്രുവരി 28-ന് നടന്ന പ്ര
സിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ ഒ.കെ. അമ്മ ദ് വിജയിച്ച് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടർന്ന് കോൺഗ്രസ് അംഗം വൈസ് പ്രസിഡന്റ് ആകുന്ന തിന്റെ ഭാഗമായാണ് രാജിവെ ച്ചിരുന്നത്.
കോൺഗ്രസ് അംഗമായിരു ന്ന മുൻ പഞ്ചായത്ത് പ്രസി ഡൻ്റ് പോളി കാരക്കട പഞ്ചാ യത്തംഗത്വം രാജിവെച്ചതിനെ ത്തുടർന്ന് നിലവിൽ 12 അംഗ ങ്ങളാണ് ഭരണസമിതിയിലു ള്ളത്. യൂഡിഎഫ് -7, എൽഡി എഫ് -4, സ്വതന്ത്രൻ -1 എന്നി ങ്ങനെയാണ് നിലവിലെ കക്ഷി നില. പ്രസിഡന്റ് തിരഞ്ഞെടു പ്പിൽ യുഡിഎഫ് സ്ഥാനാർഥി ഒ.കെ. അമ്മദിന് സ്വതന്ത്രൻ്റെ ഉൾപ്പടെ എട്ടുവോട്ടുകൾ ലഭി ച്ചിരുന്നു. വൈസ് പ്രസിഡൻ്റ്
തിരഞ്ഞെടുപ്പിൽ മത്സരിക്കു ന്നതിനെ കുറിച്ച് എൽഡിഎഫ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

Comments
Post a Comment