കനത്തമഴയിൽ ഉരുണ്ടെത്തിയ കല്ല് അപകടഭീഷണിയാകുന്നു



അനുകൂല കാലാവസ്ഥയായതിനാൽ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ

✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  പഞ്ചായത്തിലെ ഏഴാംവാർഡിൽ ഇല്ലി പ്പിലായി മണിച്ചേരി താഴ്‌ഭാഗത്ത് കനത്തമഴയെത്തുടർ ന്ന് ഉരുണ്ടെത്തിയ കല്ല് പത്തുമാസമായിട്ടും പൊട്ടിച്ചുമാ റ്റാൻ സാധിച്ചില്ല. കഴിഞ്ഞവർഷം ജൂൺ 27-ന് രാത്രിയാ ണ് സ്ഫോടനശബ്ദത്തോടെ മണിച്ചേരി മല ഭാഗത്തുനിന്ന് കൂറ്റൻ പാറക്കല്ല് ഇളകിവന്നത്. രാത്രി 10.30-നായിരുന്നു കനത്തമഴയത്ത് അടിയിലെ കല്ലും മണ്ണും നീങ്ങിയതിനെ ത്തുടർന്ന് വലിയ പാറക്കല്ല് താഴോട്ടുപതിച്ചത്. മറ്റൊരുക ല്ലിൽത്തട്ടി നിന്നതിനാലാണ് വലിയ അപകടം ഒഴിവായ ത്. നിലവിൽ അപകടഭീഷണിയുയർത്തുന്ന സ്ഥലത്തു തന്നെയാണ് പാറ സ്ഥിതിചെയ്യുന്നത്.

പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷ ണിയായ പാറ അടിയന്തരമായി പൊട്ടിച്ചുമാറ്റാൻ നടപ ടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറി റ്റി അധ്യക്ഷൻ കൂടിയായ കളക്ടറെ നേരിൽക്കണ്ട് അന്ന് പഞ്ചായത്ത് പ്രസിഡന്റ്റായിരുന്ന പോളി കാരക്കടയും, ഗ്രാമപ്പഞ്ചായത്തംഗം സിമിലി ബിജുവും ആവശ്യപ്പെടുക യും, സംസ്ഥാന ദുരന്തനിവാരണസേനാംഗങ്ങളും, വില്ലേജ്-താലൂക്ക് അധികൃതരും സ്ഥലം സന്ദർശിച്ച് ഗുരുതരാ വസ്ഥസംബന്ധിച്ച് റിപ്പോർട്ടുനൽകുകയും ചെയ്തിരുന്നു.

ഒക്ടോബറിൽ കെമിക്കൽ ലിക്വിഡ് ഉപയോഗിച്ച് പാ പൊട്ടിച്ചുമാറ്റാൻ പഞ്ചായത്ത് തീരുമാനമെടുത്തിരു ന്നു. പാറപൊട്ടിക്കുന്നതിൽ വൈദഗ്‌ധ്യമുള്ള സ്ഥാപന ങ്ങളിൽനിന്നും ലൈസൻസ്‌ഡ് കോൺട്രാക്ടർമാരിൽനി ന്നും ക്വട്ടേഷൻ ക്ഷണിച്ച് പഞ്ചായത്ത് സെക്രട്ടറി നോ ട്ടീസിറക്കിയിരുന്നെങ്കിലും താത്പര്യമറിയിച്ച് ആരുമെ ത്തിയിരുന്നില്ല.

ശക്തികൂടിയ വേനൽമഴയൊക്കെ ഉണ്ടാകുന്ന സാഹ ചര്യത്തിൽ ഉരുൾപൊട്ടിയെത്തിയ ഭീമൻ പാറയും, വി ള്ളൽസംഭവിച്ച പാറക്കൂട്ടങ്ങ പാറക്കൂട്ടങ്ങളും താഴേക്കുപതിക്കുമെ ന്ന ആശങ്ക ശക്തമാണ്. പാറനിൽക്കുന്നതിന്റെ 500 മീ റ്റർ മാത്രം താഴെ പുത്തേട്ട് താഴെ മേഖലയിലെ പത്തി ലധികം കുടുംബങ്ങളെയും ഏക്കറുകണക്കിന് കൃഷിയിട ങ്ങളെയും ഗുരുതരമായി ബാധിക്കുന്ന വിഷയമാണിത്. കഴിഞ്ഞവർഷം മഴ ശക്തമാകുന്നസാഹചര്യങ്ങളിൽ പ്ര ദേശവാസികളെ മാറ്റിപ്പാർപ്പിക്കൽ പതിവായിരുന്നു. നി ലവിലെ അനുകൂലകാലാവസ്ഥയും സാഹചര്യങ്ങളും കണക്കിലെടുത്ത് അടിയന്തരമായി പാറ പൊട്ടിച്ചുനീ ക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. തലയ്ക്കുമീതെ ജീവനുഭീഷണിയായി നിൽക്കുന്ന പാറക്ക ല്ല് പൊട്ടിച്ചുമാറ്റുന്നതുവരെ ഇല്ലിപ്പിലായി പ്രദേശവാസി കൾക്ക് ഭീതിയുടെ ദിനരാത്രങ്ങളാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി