കക്കയം ഹൈഡൽ ടൂറിസം സെൻ്ററിൽ പാർക്കിങ് ഗ്രൗണ്ട് : പ്രവൃത്തി തുടങ്ങി





✒️ ജോബി മാത്യു 

കൂരാച്ചുണ്ട്: മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഹൈഡൽ ടൂറിസം  സെന്ററിൽ പാർക്കിങ് ഗ്രൗണ്ടിന്റെ പ്രവൃത്തി തുടങ്ങി. ടൂറിസം സെന്ററിൽ പാർക്കിങ് സൗകര്യമില്ലാതെ സഞ്ചാരികൾ വലയുന്നതായി  വാർത്ത നൽകിയതിനെ തുടർന്നാണ് പാർക്കിങ് ഗ്രൗണ്ട് പ്രവൃത്തി ആരംഭിച്ചത്.

ഡാം സൈറ്റിലെ പൊലീസ്, കെഎസ്ഇബി ക്യാംപ് ഓഫിസി നു പിൻഭാഗത്ത് പാർക്കിങ് സൗകര്യം കുറവായതിനാൽ കൂടുതൽ ടൂറിസ്റ്റുകൾ എത്തിയാൽ വാഹന പാർക്കിങ് പ്രശ്‌നം നേരിട്ടിരുന്നു. ഈ മേഖലയിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് 100ഓളം വാഹനങ്ങൾക്ക് പാർ ക്കിങ്ങിനു സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ ഫണ്ട് കുടി ലഭിച്ചാൽ നിലം ഇന്റർലോ ക്ക് സ്‌ഥാപിച്ച് മനോഹരമാക്കാനാണു തീരുമാനം.

 സർവീസിനു വേണ്ടി നിർത്തിയിട്ട ബോട്ട് ഉൾപ്പെടെ 2 ബോട്ടുകളും അടുത്ത മാസം മുതൽ ഓടാൻ തുടങ്ങും. ഡാം സൈറ്റ് മേഖലയിലെ ഹോട്ടൽ ടെൻഡർ ചെയ്ത് ഏപ്രിൽ മാസം മുതൽ പ്രവർത്തനം ആരംഭിക്കും. അടുത്ത മാസം മുതൽ ടൂറിസ്റ്റുകൾക്ക് മികച്ച സൗകര്യങ്ങൾ സെന്റ ഹൈഡൽ ടൂറിസം അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി