ചക്കിട്ടപാറയിൽ കർഷകർക്ക് ചെറുതേനീച്ചക്കോളനികൾ വിതരണം ചെയ്തു



ചക്കിട്ടപ്പാറ : ഭാരതീയ സുഗന്ധവിള
ഗവേഷണ സ്ഥാപനത്തിന്റെ സാമ്പത്തിക സഹായത്തോടെ എസ്‌സി എസ്പി പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രം ചെറുതേനീച്ചക്കോളനികൾ വിതരണം ചെയ്തു.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട 25 കർഷകർക്ക് രണ്ട് ചെറുതേനീച്ചക്കോളനികൾ വീതമാണ് വിതരണം ചെയ്തത്. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ചെറുതേനീച്ചക്കോളനി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

തേനീച്ചകൾ പൊതുവെ പകൽ സമയങ്ങളിൽ പരാഗണത്തിനും മറ്റുമായി കൂടുകളിൽ നിന്നും പുറത്തേക്ക് പോവുന്നതിനാൽ രാത്രി ഇരുട്ടിയതിനു ശേഷം മാത്രമാണ് ചെറുതേനീച്ചക്കോളനികൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സാധിക്കുകയുള്ളൂ.

കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. കെ.കെ. ഐശ്വര്യയുടെ നേതൃത്വത്തിലാണ് ചെറുതേനീച്ചക്കോളനികൾ വിതരണം ചെയ്തത്. കൂരാച്ചുണ്ടിലെ തേനീച്ച കർഷകരായ മഠത്തിപ്പറമ്പിൽ സജി, മഠത്തിപ്പറമ്പിൽ ജോസഫ് എന്നിവരാണ് ചെറുതേനിച്ചക്കോളനികൾ നല്കിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി