വനംവകുപ്പ് നിലപാട് സ്വാഗതം ചെയ്ത് ചക്കിട്ടപാറ പഞ്ചായത്ത്
ചക്കിട്ടപാറ : എല്ലാ ജീവനേക്കാളും വിലയുള്ളത് മനുഷ്യ ജീവനാണെന്നു സംസ്ഥാനത്തെ വനം വകുപ്പ് ഉന്നത ഉദ്യോഗ സ്ഥൻ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു.
വനം വകുപ്പ് ഇക്കാര്യം പറയുന്നതിനു മുൻപ് തന്നെ ചക്കിട്ട പാറ പഞ്ചായത്താണ് മനുഷ്യ ജീവനാണ് ഏറ്റവും വലിയ പരിഗണനയെന്ന് ഭരണസമിതി തീരു മാനത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞത്.
പേപ്പട്ടിയെ വെടിവച്ച് കൊന്ന വിഷയത്തിൽ, മൃഗം മനുഷ്യനെ കൊല്ലുമെന്ന് ഉറപ്പായാൽ ആ മൃഗത്തെ മനുഷ്യൻ കൊന്നാൽ എഫ്ഐആർ പോലും ഇടാൻ ഒരു വകുപ്പിനും കഴിയില്ലെന്നും, അത് മനുഷ്യാവകാശ പ്രശ്നമാണെന്നും മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽപാഷ സൂചിപ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു

Comments
Post a Comment