പഞ്ചായത്ത് ഓഫീസ് ധർണക്ക് പ്രസിഡന്റും
ആയഞ്ചേരി: കോൺഗ്രസ് നേതൃത്വത്തിൽ
പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണയിൽ പഞ്ചായത്ത് പ്രസിഡന്റും പങ്കാളിയായി. കെപിസിസിയുടെ നിർദ്ദേശ പ്രകാരം ഇന്ന് സംസ്ഥാനത്തുടനീളം പഞ്ചായത്ത് ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തിയിരുന്നു. ആശ വർക്കർമാരുടെ സമരത്തിന് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചായിരുന്നു ധർണ. ആയഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ധർണയിലാണ് പ്രാദേശിക നേതാവ് കൂടിയായ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൽ ഹമീദും പങ്കെടുത്തത്. ഇദ്ദേഹം ഉൾപെടെയുള്ള നേതാക്കൾ പ്രസംഗിക്കുകയും ചെയ്തു.

Comments
Post a Comment