കത്തോലിക്കാ കോൺഗ്രസ് സമ്മേളനം നടത്തി
കൂരാച്ചുണ്ട്: 1971ലെ ഫോറസ്‌റ്റ് വെസ്റ്റിങ് ആൻഡ് അസൈൻമെന്റ് ആക്ടിനു 2023 ജുലൈ മാസത്തിൽ സർക്കാർ പുറപ്പെടുവിച്ച ഭേദഗതി ആക്ടിലൂടെ സാധാരണക്കാരുടെ പട്ടയ ഭൂമി പിടിച്ചെടുക്കാൻ .വനം വകുപ്പിനു മൗനാനുവാദം നൽകുന്ന സർക്കാരിന്റെ നയം തിരുത്തണമെന്ന് കത്തോലിക്കാ കോൺഗസ് താമരശ്ശേരി രൂപത പ്രസിഡൻ്റ് ഡോ.ചാക്കോ കാളംപറമ്പിൽ
ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.ജിനോ ചുണ്ടയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, ഫൊറോന പ്രസിഡന്റ് ജോസ് ചെറുവള്ളിൽ, ജോൺസൺ കക്കയം, സണ്ണി എമ്പ്രയിൽ, ബോബൻ പുത്തൂരാൻ, അനു കടുകൻമാക്കൽ, ജയ്മോൻ പുല്ലംപ്ലാവിൽ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment