ലഹരിക്കെതിരെ നടപടികൾ കർശനമാക്കുമെന്ന് കൂരാച്ചുണ്ട് പോലീസ്
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലേക്ക് ലഹരിയെത്തുന്ന കണ്ണികൾ, ലഹരിയുടെ ഉറവിടങ്ങൾ എന്നിവ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കൂരാച്ചുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.സുനിൽ കുമാർ അറിയിച്ചു. മുഴുവൻ വാർഡുകളിലും രൂപീകരിക്കുന്ന ജാഗ്രത സമിതികളിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പ് വരുത്തുമെന്നുംപരിശോധനകൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

Comments
Post a Comment