ബഫർ സോണിനെതിരെ പ്രതിഷേധം പെരുവണ്ണാമൂഴി ഡാമിൽ ചാടാനുള്ള യൂത്ത് കോൺഗ്രസ് നീക്കം പൊലീസ് തടഞ്ഞു



✒️ ജോബി മാത്യു 

ചക്കിട്ടപാറ : കുറ്റ്യാടി ജലസേ ചന പദ്ധതി പെരുവണ്ണാമുഴി ഡാം റിസർവോയറിന്റെ ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിന്റെ നയ ങ്ങളിൽ പ്രതിഷേധിച്ച് പെരുവ ണ്ണാമുഴി ഡാമിൽ ചാടാനുള്ള യൂ ത്ത് കോൺഗ്രസ് പ്രവർത്തകരു ടെ നീക്കം പെരുവണ്ണാമുഴി പൊ ലീസ് തടഞ്ഞു. പെരുവണ്ണാമുഴി ടൗണിൽ നിന്നും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി അണക്കെട്ട് ഭാ ഗത്തേക്ക് നീങ്ങി.


ഡാമിന്റെ ഗേറ്റിൽ പെരുവണ്ണാ മുഴി എസ്ഐ അബ്ദുൽ ഖാദറി ന്റെ നേതൃത്വത്തിൽ പ്രവർത്തക രെ തടഞ്ഞു. യൂത്ത് കോൺഗ്രസുകാർ ഗേറ്റ് തള്ളി അകത്തു കയറാൻ ശ്രമിച്ചതോടെ പൊലീ സുമായി ഉന്തും തള്ളുമായി. നേതാക്കൾ ഇടപെട്ട് പ്രവർത്തക
രെ പിന്തിരിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷ സേനാംഗങ്ങളും സ്‌ഥലത്ത് എത്തി.




സർക്കാർ ബഫർ സോൺ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ നാട്ടിൽ ജീവിക്കാനായി സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡ ന്റ് റെജി കോച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എബിൻ കുംബ്ലാനിക്കൽ അധ്യ ക്ഷത വഹിച്ചു. പഞ്ചായത്ത് മെം ബർ ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി.






മെംബർ രാജേഷ് തറവട്ടത്ത്, ജയിംസ് മാത്യു, ബാബു കുനന്ത ടം, തോമസ് ആനത്താനം, ബ്ലോ ക്ക് മെംബർ ഗിരിജ ശശി, ഗിരീഷ് കോമച്ചംകണ്ടി, പ്രസാദ് ജോർജ്, മെംബർ ലൈസ ജോർജ്, ജയിൻ ജോൺ എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി