പാറകൾ അടർന്നുവീണ സംഭവം ജിയോളജി അധികൃതർ സ്ഥലം സന്ദർശിക്കണം.



✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  കൂരാച്ചുണ്ട്പഞ്ചായത്തിലെ അഞ്ചാംവാർഡിൽ കരിയാത്തുംപാറ പേര്യമലയുടെ സമീപത്തെ മല യുടെ മുകളിലെ വനഭൂമിയിൽനിന്ന് പാറക്കെട്ടു കൾ അടർന്നുവീണതിനെത്തുടർന്ന് പ്രദേശത്ത് ആശങ്ക തുടരുന്നു. ശനിയാഴ്ച രാവിലെ പത്തുമു തൽ മൂന്നുവരെയുള്ള സമയങ്ങളിലായി മൂന്നുത വണയാണ് പാറകൾ പൊട്ടിവീണത്. പാറപൊട്ടിയ ഭാഗത്തുനിന്ന് 500 മീറ്ററോളം താഴ്ഭാഗത്ത് പത്തി ലധികം വീടുകളും, കൃഷിയിടങ്ങളുമുണ്ട്.

രാവിലെ കൃഷിയിടത്തിൻ്റെ മുകൾഭാഗത്ത് ഒരാവശ്യത്തിന് പോയപ്പോഴാണ് വലിയ ശബ്ദം കേട്ടതെന്ന് പ്രദേശവാസിയായ ഒഴുകയിൽ ജോസ് പറഞ്ഞു. കുറച്ചുകഴിയലും പുകപോലെ പൊടിപടലങ്ങളും പാറക്കല്ല് ഉരുണ്ടുവരുന്നത് പോലെയുള്ള ശബ്ദവും കേട്ടു. പൊടിപടലങ്ങൾ താൻ നിൽ ക്കുന്നിടം വരെയെത്തിയിരുന്നെന്നും ജോസ് പറ യുന്നു.

പേര്യമലയിൽ കഴിഞ്ഞവർഷമുണ്ടായ ഉരുൾ പൊട്ടലിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരു ന്നു. ഒരു വേനൽമഴ പെയ്തപ്പോഴേക്കും വനമേഖ ലയിൽ ഇത്തരമൊരു പ്രതിഭാസമുണ്ടായതിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തി ജനങ്ങ ളുടെ ആശങ്ക പരിഹരിക്കണമെന്ന് ഗ്രാമപ്പഞ്ചാ യത്തംഗം ജെസി ജോസഫ് ആവശ്യപ്പെട്ടു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയ്യാറാവാത്തതിൽ പ്രദേശ ത്ത് പ്രതിഷേധമുയരുന്നുണ്ട്. വില്ലേജ്, പഞ്ചായത്ത്, വനംവകു പ്പ് അധികൃതർ ശനിയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി