ഡാമിന്റെ പേരിലുള്ള ബഫർ സോൺ: കിഫ സമരത്തിലേക്ക്
ചക്കിട്ടപാറ: കേരളത്തിലെ റിസർവോയറുകൾക്ക് ചുറ്റും പുതിയതായി 120 മീറ്റർ വീതിയിൽ നിർമ്മാണ നിരോധനമുള്ള ബഫർ സോൺ ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ കിരാത തീരുമാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഇൻഡിപെൻഡൻന്റ് ഫാർമേഴ്സ് അസോസിയേഷൻ - കിഫ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ 10 മണിക്ക് പെരുവണ്ണാമൂഴി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
അന്നേ ദിവസം പന്തിരിക്കര റോഡിൽ ചെക്കിട്ടപാറ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുൻപിൽ സമാപിക്കുകയും തുടർന്നു നടക്കുന്ന പ്രതിഷേധയോഗം കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്യുന്നതുമാണ്.
ഒളിഞ്ഞും തെളിഞ്ഞും ജനങ്ങളുടെ സ്വൈര്യജീവിതത്തിലേക്ക് കടന്നു കയറുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിരോധം തീർക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളെയും അന്നേദിവസം പെരുവണ്ണാമൂഴിയിലേക്ക് ക്ഷണിക്കുന്നു.
ടീം കിഫ
കാട്ടിൽമതികാട്ടുനീതി

Comments
Post a Comment