എകരൂരിൽ വിറകുപുരയിൽ നിന്ന് വിറകെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റു; ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു
ബാലുശ്ശേരി : വീട്ടാവശ്യങ്ങൾക്കായി വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു. എകരൂർ മങ്ങാട് കൂട്ടാക്കില്‍ ദേവിയാണ് മരിച്ചത്. 61 വയസായിരുന്നു.
ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. വീട്ടിലെ വിറക് പുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

Comments
Post a Comment