മഴയും കാറ്റും തുടങ്ങി; ഉറക്കം നഷ്ടപ്പെട്ട് നെഞ്ചിടിപ്പുമായി തോണക്കര അന്നമ്മ




✒️രാജൻ വർക്കി 

പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഏഴിൽപെട്ട എർത്ത് ഡാമിനു സമീപത്ത് താമസിക്കുന്ന വയോധികയും വിധവയുമായ തോണക്കര അന്നമ്മയുടെ വീടിന് ഭീഷണിയായി ഒമ്പതോളം വൻ മരങ്ങളാണ് നിൽക്കുന്നത്. പെരുവണ്ണാമൂഴി - മുതുകാട് പാതയുടെ താഴ്ഭാഗത്തുള്ള ഷീറ്റ് മേഞ്ഞ ഷെഡിലാണ് ഇവർ തനിച്ച് താമസിക്കുന്നത്. റോഡിന്റെ മുകൾ ഭാഗം കുറ്റ്യാടി ജലസേചന വകുപ്പിന്റെ സ്ഥലമാണ്. ഇതിൽ പാതയോട് ചേ ർന്നു നിൽക്കുന്ന ഒമ്പതോളം വൻ മരങ്ങളാണ് അന്നമ്മയുടെ ഉറക്കം കെടുത്തുന്നത്.

മിക്ക മരങ്ങളുടെയും വേരുകൾ മണ്ണിളകി പുറത്തായ നിലയിലായതിനാൽ കാറ്റിലും മഴയിലും കടപുഴകി വീഴാവു ന്ന സ്ഥിതിയാണ്. മരം വീണാൽ വൈദ്യുതി ലൈനും തകർത്ത് അന്നമ്മ അന്തിയുറങ്ങുന്ന ഷെഡിനു മീതേക്കാണ് പതിക്കുക. മരങ്ങൾ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഇവർ ഒരു വർഷം മുമ്പ് (7 -1-2024) കു റ്റ്യാടി ജലസേചന പദ്ധതി അസി. എൻജിനീയർക്ക് രേഖാമൂലം അപേക്ഷ നൽകി.

എൻജിനീയർ ഇത് പിന്നീട്
ചക്കിട്ടപാറ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. അന്നമ്മ ഇരു ഓഫീസുകളും കയറിയിറങ്ങി. ഒടുവിൽ 2025 ൽ ട്രീ കമ്മിറ്റി ചേർന്ന് മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. പക്ഷെ നടപ്പിലായില്ല. അന്നമ്മയുടെ ഉറക്കം കെടുത്തി തീരുമാന രേഖ ഫയലിൽ ഇപ്പോഴും മയക്കത്തിലാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി