ചക്കിട്ടപാറ ; മുതുകാട് പന്നികളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതികൾ റിമാൻഡിൽ




മുതുകാട് : മുതുകാട് സീതപ്പാറ പുത്തൻപുരക്കൽ തോമസ് (ടോമി) എന്നയാളുടെ ഫാമിൽ അതിക്രമിച്ചു കയറി ഫാമിലുള്ള പന്നികളെ വെട്ടി പരിക്കേൽപിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമം നടത്തിയ സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ.

മുതുകാട് സ്വദേശികളായ മഞ്ഞിലത്ത് അഭിഷേക്, നിജിൽ താന്നിക്കണ്ടി, പേരാമ്പ്ര സ്വദേശി മരുതോറച്ചാലിൽ അനുരാഗ് എന്നിവരെയാണ് പെരുവണ്ണാമഴി പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇവർ ഫാമിലുള്ള പന്നികളെ ക്രൂരമായി വെട്ടി മുറിവേൽപ്പിക്കുകയും ഫാം ജീവനക്കാരെ വധഭീഷണിമുഴക്കുകയും ചെയ്തിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി