നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടിവച്ചിടാൻ ചക്കിട്ടപാറ !
ഇതിനായി 20 എംപാനൽ ഷൂട്ടർമാരെ നിയോഗിക്കാനും സർക്കാരിനെ അറിയിക്കാനും പഞ്ചായത്ത് ഭരണസമിതിയുടെ തിരുമാനം
✒️ ജോബി മാത്യു
ചക്കിട്ടപാറ : കടുവായാണെങ്കിലും ആനയാണെങ്കിലും നാട്ടിലിറങ്ങിയാൽ വെടി വച്ചു വിഴ് ത്തുമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി കാട്ടിൽ നിന്നു നാട്ടിലിറങ്ങുന്ന വന്യജീ വികളെ കൊന്ന് ഇല്ലായ്മ ചെയ്യാൻ 20 പേരടങ്ങുന്ന എം പാനൽ ഷൂട്ടർമാരെ നിയോഗിക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു പഞ്ചായത്തു പരിധിയിൽ ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനു നാശം വരുത്തുന്ന വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണു പഞ്ചായത്ത് ഈ തീരുമനമെടുത്തത്.
ഇക്കാര്യം സർക്കാരിനെ അറിയിക്കാൻ തുടർനടപടികൾ സ്വീകരിക്കും നിലവിലുള്ള കേന്ദ്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും തീർത്തും വിരുദ്ധമാണു തീരുമാനം. എന്തു സംഭവിച്ചാ ലും പ്രത്യാഘാതം നേരിടാൻ തയാറെന്നുപഞ്ചായത്ത്
പ്രസിഡന്റ് കെ.സുനിൽ വ്യക്തമാക്കി.
അജൻഡയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 15 അംഗങ്ങളും പങ്കെടുത്ത ഇന്നലത്തെ ഭരണസമിതി യോഗത്തിൽ ഐകകണ്‌ഡേനയാണ് തീരുമാനം എടുത്തത്. ജനവാസ കേന്ദ്രങ്ങളിൽ പുലി കടുവ, കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി ഉൾപ്പെടെയുള്ളവയുടെ ശല്യം നിയന്ത്രണ വിധേനമല്ലാത്തതിനാലാണ് ഈ തീരുമാനമെടുക്കേണ്ടി വന്നതെന്നു ജനപ്രതിനിധികൾ പറയുന്നു
ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ മാത്രമാണ് നിലവിൽ വനംവകുപ്പിന്റെ അനുമതിയോടെ വെടിവയ്ക്കാനാകുക. തീരുമാനത്തിൽ പഞ്ചായത്ത് സെക്രട്ടറി വിയോജനക്കുറിപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. 10 വാർഡുകൾ വനഭൂമിയാൽ ചുറ്റപ്പെട്ട പഞ്ചായത്തിൽ വർഷങ്ങളായി രൂക്ഷമായ വന്യജീവി ആക്രമണമാണ്. ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിലാണ് ഒറ്റക്കെട്ടായ ഈ തീരുമാനമെടുത്തതെന്നും അതുമായി മുന്നോട്ടു പോകുമെന്നും പഞ്ചായത്ത് പ്രസിഡ ന്റ് കെ.സുനിൽ പ്രതികരിച്ചു.

Comments
Post a Comment