പേരാമ്പ്രയിൽ ബസ്സ്റ്റാൻഡിൽ സ്വകാര്യ ബസ് തട്ടി വയോധികന് പരുക്ക്
പേരാമ്പ്ര: പേരാമ്പ്രയിൽ സ്വകാര്യ ബസ്തട്ടി വായോധികന് പരുക്ക്. ഇന്ന് രാവിലെ 8.40 ഓടുകൂടിയാണ് അപകടം. കൂരാച്ചുണ്ടിലെ ആധാരം എഴുത്തുകാരനായ എരവട്ടൂർ കരുവാരക്കുന്നത്ത് (അനന്തപുരം) ഗോപാലൻ നായർ (75) നാണ് പരുക്കേറ്റത്.
കായണ്ണ ഭാഗത്ത് നിന്നും വന്ന ഹെവൻ എന്ന സ്വകാര്യ ബസ് പേരാമ്പ്ര സ്റ്റാൻഡിലേക്ക് കയറ്റുന്നതിനിടെ വയോധികനെ ഇടിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ നാട്ടുകാരും ബസ് ജീവനക്കാരും ഓടിക്കൂടി പരിക്കേറ്റയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Comments
Post a Comment