മലയോര ഹൈവേ: കൂരാച്ചുണ്ടിൽ എസ്റ്റിമേറ്റ് തയാറാക്കൽ തുടങ്ങി




✒️ ജോൺസൺ പൂകമല 

കൂരാച്ചുണ്ട്: മലയോര ഹൈവേ
നിർമ്മാണത്തിന്റെ ഭാഗമായുള്ള കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരത്തിലുള്ള റോഡിന്റെ എസ്റ്റി മേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് അധികൃതരും കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് ഇന്നലെ ആരംഭിച്ചു.

നവംബറിൽ എസ്റ്റിമേറ്റ് നടപടികൾ തുടരാൻ കഴിയാതെ വന്നിരുന്നു. ടൗണിലെ ബാലുശേരി കവല വരെയുള്ള ഭാഗത്തിന്റെ എസ്റ്റിമേറ്റ് പൂർത്തീകരിച്ചിരുന്നു. തുടർന്ന് മേലെ അങ്ങാടി വരെ യുള്ള ഭാഗത്തിന്റെ എസ്റ്റിമേറ്റ് നടപടികളാണ് ആരംഭിച്ചത്. ചെ മ്പ്ര മുതൽ കൂരാച്ചുണ്ട് ടൗൺ ഒ ഴികെയുള്ള 9.3 കിലോമീറ്റർ ദൂരം റോഡിന്റെ എസ്റ്റിമേറ്റ് നേരത്തെ തയ്യാറാക്കി സാങ്കേതിക അനുമ തിക്കായി സർക്കാരിൽ സമർപ്പിച്ചിരുന്നു.


ഇരുപത്തെട്ടാംമൈൽ മുതൽ തലയാട് പടിയ്ക്കൽവയൽ വരെ യുള്ള റോഡിന്റെ നിർമാണ പ്ര വർത്തി പുരോഗമിച്ചുവരികയാ ണ്. പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ.അമ്മദ്, വൈസ് പ്രസിഡന്റ് റസീന യൂസഫ്, പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ്, വിൻസി തോമസ്, കെആർഎഫ്ബി ഉദ്യോഗ സ്ഥരായ പ്രോജക്ട് എൻജിനീയ ർ കെ. ആദ്യുത് രാജ്, സൈറ്റ് സു പ്പർവൈസർ എം.ജെ അതുൽ, എൻ.കെ കുഞ്ഞമ്മദ് എന്നിവരു ടെ നേതൃത്വത്തിലാണ് എസ്റ്റിമേ റ്റ് തയാറാക്കൽ പ്രവർത്തികൾ നടത്തുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി