ചേർത്തുപിടിച്ചു; എന്നിട്ടും അശോകന്റെ ജീവനെടുത്തു, മകന്റെ താളം തെറ്റിയജീവിതം
ബാലുശ്ശേരി: മരണ ഭയത്തോടെ പരാക്രമങ്ങൾ സഹിച്ച് വീടിനുള്ളിൽ കഴിയുമ്പോഴും മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോഴും അശോകൻ മകനെ തള്ളിപ്പറഞ്ഞില്ല. പകരം, തന്നെക്കൊണ്ട് ആവുന്ന വിധം ചേർത്തു പിടിക്കാനാണു ശ്രമിച്ചിരുന്നത്.
മകൻ ഇരുമ്പുകമ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പനായി ചാണോറ അശോകനെപ്പറ്റി നാട്ടുകാർക്ക് നല്ലതേ പറയാനു ള്ളു. ബീഡി ഏജന്റായിരുന്ന അശോകൻ കടകളിൽ വിതരണത്തിനായി പോകുമ്പോൾ മകനു കഴിക്കാനുള്ള ഭക്ഷണം എടുത്ത വയ്ക്കുമായിരുന്നു.
തിരികെ വരുമ്പോൾ ഭക്ഷണവും പഴങ്ങളും കൊണ്ടുവരികയും ചെയ്തു. അശോകൻ മുൻപ് സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു.
ഹോട്ടലിൽ ചെന്ന് കഴിക്കാനുള്ള സൗകര്യവും അശോകൻ മകനു വേണ്ടി ഒരുക്കി. അടുത്ത സുഹൃത്തുക്കളുമായി അശോകന്റെ തന്റെ ദുഃഖങ്ങൾ പങ്കുവച്ചിരുന്നു. മകന്റെ താളം തെറ്റിയ ജീവിതത്തെകുറിച്ച് പറഞ്ഞ് സങ്കടപ്പെടാറുണ്ടായിരുന്നു. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ കഴിയുമ്പോഴാണു മകന്റെ ആക്രമണത്തിനിരയായി അശോകൻ കൊല്ലപ്പെട്ടത്.
തിങ്കളാഴ്‌ച വൈകിട്ടാണ് അശോകനെ (71) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകൻ സുധീഷിനെ (35) പൊ ലീസ് അറസ്‌റ്റ് ചെയ്തിരുന്നു. 13 വർഷം മുൻപ് അമ്മ ശോഭനയെ കൊലപ്പെടുത്തി ഇളയമകൻ സുമേഷ് ആത്മഹത്യ ചെയ്തിരുന്നു.


Comments
Post a Comment