സർവമേഖലകൾക്കും ഊന്നൽനൽകി കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് ബജറ്റ്
സാംസ്കാരികനിലയം, ഓപ്പൺ പാർക്ക് എന്നിവ നിർമിക്കൻ അഞ്ചുലക്ഷം രൂപ
കൂരാച്ചുണ്ട് : സർവമേഖലകൾ ക്കും ഊന്നൽനൽകി ഗ്രാമപ്പ ഞ്ചായത്തിന്റെ 2025-26 വാർ ഷികബജറ്റ് വൈസ് പ്രസിഡ ന്റ്റ് റസീന യൂസഫ് അവതരിപ്പി ച്ചു. 25,92,02,720 രൂപ വരവും 25,44,28,275 രൂപ ചെലവും 47,74,445 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ഭവനനിർമാണത്തിന് 3,07,36,000 രൂപയും റോഡു നിർമാണത്തിന് 3,40,80,000 രൂപയും വകയിരുത്തി. ദാരിദ്ര്യ ലഘൂകരണ പരിപാടികൾക്കായി 7,24,70,000 രൂപയും കുടിവെള്ളം ലഭ്യമാക്കാൻ 15,19,900 രൂപയുമാ ണ് നീക്കിവെച്ചത്.
പൊതുജനങ്ങളുടെ ഏറെ ക്കാലമായുള്ള ആവശ്യമായ സാംസ്ക്കാരികനിലയം, ഓപ്പൺ പാർക്ക് എന്നിവ നിർമിക്കാൻ അഞ്ചുലക്ഷം രൂപവീതവും തെ രുവുവിളക്കുകൾ സ്ഥാപിക്കാൻ നാലുലക്ഷം രൂപയും മാറ്റിവെ ച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തോ
ടെ മൈതാനം നിർമിക്കാനുള്ള ഭൂമിവാങ്ങാനുള്ള പ്രാരംഭ നടപടി കൾക്കായി ഒരു ലക്ഷം രൂപ മാറ്റി വെച്ചത് ശ്രദ്ധേയമായി. കൃഷിയിട ത്തിലിറങ്ങുന്ന വന്യമൃഗശല്യം നേ രിടാനും ബജറ്റിൽ തുക വകയിരു ത്തിയിട്ടുണ്ട്
പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. അമ്മദ് അധ്യക്ഷതവഹി ച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സിമിലി ബിജു, ഡാർളി പുല്ലംകൂ ന്നേൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങ ളായ സണ്ണി പുതിയ കുന്നേൽ, വിത്സൺ പാത്തിച്ചാലിൽ, സിനി ഷിജോ, വിജയൻ കിഴക്കയിൽമീ ത്തൽ, സെക്രട്ടറി ഇ. ഷാനവാസ് എന്നിവർ സംസാരിച്ചു.

Comments
Post a Comment